വിഡിയോ സ്ക്രീൻഷോട്ട് 
Life

വയറുനിറയുവോളം ഭക്ഷണം, വെറും 199 രൂപയ്ക്ക്; വെജ് താലി കഴിക്കാന്‍ ദേ ഒരുഗ്രന്‍ സ്ഥലം, വിഡിയോ 

ബട്ടന്‍ നാനും തന്തൂരി റൊട്ടിയും മുതല്‍ ഷാഹി പനീര്‍, ദാല്‍ മഖ്‌നി അങ്ങനെ വിഭവങ്ങള്‍ ഒരുപാടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുന്തിയ ഹോട്ടലും ഫൈന്‍ ഡൈനിങ്ങ് സെറ്റപ്പുമൊക്കെ പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനെ കീശ കാലിയാക്കുന്ന പരിപാടിയാക്കി മാറ്റിയിട്ടുണ്ട്. ഈ സമയത്താണ് സ്ട്രീറ്റ് ഫുഡ് രക്ഷയ്‌ക്കെത്തുന്നത്. അടുത്തിടെയായി പുത്തന്‍ വെറൈറ്റികള്‍ അവതരിപ്പിച്ച് ഇത്തരം ഭക്ഷണശാലകള്‍ ശ്രദ്ധനേടുന്നുമുണ്ട്. ഇപ്പോഴിതാ ഫരീദാബാദിലുള്ള ഒരു സ്ട്രീറ്റ് ഫുഡ് ഷോപ്പ് ഉടമയാണ് വാര്‍ത്തകളില്‍ നിറയുന്നത്. 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വെജ് താലി അവതരിപ്പിച്ചിരിക്കുകയാണ് ഇയാള്‍. 

ബട്ടന്‍ നാനും തന്തൂരി റൊട്ടിയും മുതല്‍ ഷാഹി പനീര്‍, ദാല്‍ മഖ്‌നി അങ്ങനെ വിഭവങ്ങള്‍ ഒരുപാടുണ്ട്. നേരിട്ട് കടയിലെത്തിയാല്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളു. അതുമാത്രമല്ല ഷെയര്‍ ചെയ്ത് കഴിക്കാം എന്നുകരുതി കൂട്ടമായി ഇവിടേക്ക് എത്തുകയും വേണ്ട. 199 രൂപ വിലയില്‍ താലി വാങ്ങിയാല്‍ ഓരാള്‍ക്ക് മാത്രമേ കഴിക്കാനാകൂ. താലിയിലുള്ള എല്ലാ വിഭവവും ആസ്വദിക്കാന്‍ അവസരമുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഒരു വിഭവം മാത്രം തെരഞ്ഞെടുത്ത് മതിയാകുവോളം കഴിക്കാനും പറ്റും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT