'ഇരട്ടക്കുട്ടികളുടെ അമ്മ'; അത്യപൂർവ കാഴ്‌ച, വൈറൽ വിഡിയോ

ആനകള്‍ക്ക് ഒരു ശതമാനമാണ് ഇരട്ടകുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത
'ഇരട്ടക്കുട്ടികളുടെ അമ്മ'/ വിഡിയോ സ്ക്രീൻഷോട്ട്
'ഇരട്ടക്കുട്ടികളുടെ അമ്മ'/ വിഡിയോ സ്ക്രീൻഷോട്ട്

സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് അമ്മയ്‌ക്കൊപ്പം കാടുചുറ്റാനിറങ്ങിയ ഇരട്ടകള്‍. അത്യപൂര്‍വ കാഴ്ചയെന്നായിരുന്നു വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍
പങ്കുവെച്ചു കൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദ പറഞ്ഞത്.

വശം തെറ്റി നടക്കുന്ന കുട്ടിയാനകളെ തുമ്പിക്കൈ കൊണ്ട് അമ്മയാന മുന്നോട്ട് നീക്കുന്നതും. പിന്നീട് രണ്ടാളും ഒരുമിച്ച് ചേര്‍ന്നുരുമി നടക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വളരെ പെട്ടന്ന് തന്നെ വൈറലായി. ഹൃദ്യമായ കാഴ്ചയെന്നായിരുന്നു ഒരാളുടെ കമന്റ്. 

ആനകള്‍ക്ക് ഒരു ശതമാനമാണ് ഇരട്ടകുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത. 18-22 മാസം വരെയാണ് ആനകളുടെ ഗര്‍ഭകാലം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com