വിഡിയോ സ്ക്രീൻഷോട്ട് 
Life

ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കിടിലന്‍ ദോശ ഐറ്റം; വിഡിയോ വൈറല്‍ 

തീ ഉയരുന്ന ഒരു ചെറിയ മൺ കലത്തിലാണ് വിഭവം വിളമ്പിയത്

സമകാലിക മലയാളം ഡെസ്ക്

കിടിലന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന ഒരു വിഭവമാണ് ദോശ. മസാല ദോശ, പനീര്‍ ദോശ, റവ ദോശ അങ്ങനെ വായില്‍ കൊതിയൂറുന്ന ഒരുപാട് വെറൈറ്റികള്‍ നമുക്ക് പരിചിതമാണ്.  എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പരീക്ഷണത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

തവയില്‍ ദോശമാവ് ഒഴിച്ചശേഷം ഒരു വലിയ കഷ്ണം ബട്ടര്‍ അതിലേക്കിട്ടു. ഇതിന് മുകളിലായി തക്കാളി, ക്യാപ്‌സിക്കം, സവാള എന്നിവ വിതറി, കുറച്ച് കശുവണ്ടിയും മളകുപൊടിയു കൂടി ഇതിലേക്കിട്ടതിന് ശേഷം മിക്ക ഫാസ്റ്റ്ഫുഡ്ഡിലെയും താരമായ മയണേസ് ഒഴിച്ചു. ദോശയില്‍ അത്ര കണ്ട് പരിചിതമല്ലാത്ത ഒരു ചേരുവയാണിത്. ചേര്‍ത്ത എല്ലാ ചേരുവകളും നന്നായി മിക്‌സ് ചെയ്തു. 

അവിടെയും അവസാനിച്ചില്ല. തീ ഉയരുന്ന ഒരു ചെറിയ മണ്‍ കലത്തിലേക്ക് ദോശയ്ക്ക് പുറമേ ചേര്‍ത്തവയെല്ലാം പകര്‍ന്നു. ഇതിനുശേഷം തവയിലെ ദോശയിലേക്ക് കുറച്ചുകൂടി മയണേസും ചീസും ചേര്‍ത്ത് മടക്കി എടുത്ത് ചട്ടിക്ക് മുകളിലായി വച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT