പ്രതീകാത്മക ചിത്രം 
Life

സെല്‍ഫിയില്‍ കൂടുതല്‍ മെലിഞ്ഞതായി തോന്നും, പക്ഷെ, ആകര്‍ഷണീയതയോ? കണ്ടെത്തല്‍ ഇങ്ങനെ

സെല്‍ഫി എടുക്കുമ്പോള്‍ ഫോട്ടോയില്‍ കൂടുതല്‍ മെലിഞ്ഞതായി കാണപ്പെടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒരു സെല്‍ഫിയെങ്കിലും കാണാത്ത ദിവസമുണ്ടാകില്ല എന്ന അവസ്ഥയാണിപ്പോള്‍. സെല്‍ഫിക്ക് അത്രമാത്രം പ്രചാരമാണ് ഇന്ന് ഡിജിറ്റല്‍ മീഡിയയില്‍. അതുകൊണ്ടുതന്ന സെല്‍ഫി ആളുകളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഗവേഷകരിപ്പോള്‍. സെല്‍ഫി എടുക്കുമ്പോള്‍ ഫോട്ടോയില്‍ കൂടുതല്‍ മെലിഞ്ഞതായി കാണപ്പെടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അതേസമയം ഇത് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കണമെന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. 
 
സെല്‍ഫി ഫോട്ടോകളില്‍ മറ്റ് ആംഗിളുകളില്‍ നിന്ന് പകര്‍ത്തുന്ന ചിത്രങ്ങളേക്കാള്‍ സ്ത്രീകളുടെ ശരീരം മെലിഞ്ഞതായി കാണപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. 10 മോഡലുകളുടെ ഫോട്ടോകള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. വ്യായാമവേഷം ധരിച്ചുള്ള ഇവരുടെ പല ആംഗിളുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്. പഠനത്തില്‍ പങ്കെടുത്ത 272 ആളുകള്‍ ഈ ചിത്രങ്ങളെ റാങ്ക് ചെയ്തു. സെല്‍ഫി, ചിന്‍-ഡൗണ്‍, സ്‌ട്രെയിറ്റ് ഓണ്‍ എന്നീ മൂന്ന് ആംഗിളുകളിലാണ് ഫോട്ടോയെടുത്തത്. ഇതില്‍ സെല്‍ഫി ചിത്രങ്ങളിലാണ് മോഡലുകള്‍ ഏറ്റവും മെലിഞ്ഞതായി കാണപ്പെട്ടതെന്നായിരുന്നു കണ്ടെത്തല്‍. 

സോഷ്യല്‍ മീഡിയ ഉപയോഗവും ശരീരത്തെക്കുറിച്ചുള്ള സംതൃപ്തിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നതാണ് പഠനം. ക്രമരഹിതമായ ഭക്ഷണശീലമുള്ള ആളുകള്‍ സെല്‍ഫി ചിത്രങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്ന സാഹചര്യമാണുണ്ടായത്. ഇത്തരം ആളുകള്‍ സെല്‍ഫി ഫോട്ടോകള്‍ കാണുന്നത് കൂടുതല്‍ ദോഷകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഏത് ആംഗിളില്‍ ഫോട്ടോ എടുക്കുന്നു എന്നത് നിങ്ങളുടെ അപ്പിയറന്‍സിനെ കാര്യമായി സ്വാധീനിക്കും. എന്നാല്‍ ഫില്‍റ്റര്‍ ഒന്നും ഉപയോഗിക്കാത്ത സെല്‍ഫി പോലും യഥാര്‍ത്ഥ ജീവിതത്തിന്റെ തനിപകര്‍പ്പായിരിക്കണമെന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT