മനു 
Life

'വലംകൈയാലല്ലേ ദേവചിത്രങ്ങള്‍ വരയ്‌ക്കേണ്ടതെന്ന് സന്ദേഹമുണ്ടായി', ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി മനു - വിഡിയോ

ക്ഷേത്രമതിലില്‍ ഒരുമാസമായി മനു ചിത്രങ്ങള്‍ വരയ്ക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ജീവന്‍ തുടിക്കുന്ന ദേവതാ ചിത്രങ്ങള്‍ ഇടംകൈകൊണ്ട് വരയ്ക്കുന്ന ഒരു ചിത്രകാരനുണ്ട് കൊല്ലം പത്തനാപുരത്ത്. പിടവൂര്‍ സ്വദേശി മനുവിന്റെ ചിത്രങ്ങളാണ് ലോകത്തിന് തന്നെ അദ്ഭുതമായി മാറിയിരിക്കുന്നത്. ക്ഷേത്രമതിലില്‍ ഒരുമാസമായി മനു ചിത്രങ്ങള്‍ വരയ്ക്കുന്നു.

കൊല്ലം പത്തനാപുരം പിടവൂര്‍ പുത്തന്‍കാവ് മഹാവിഷ്ണു ക്ഷേത്ര മതിലിലെ ചിത്രങ്ങള്‍ക്ക് മാത്രമല്ല പ്രത്യേകത വരയ്ക്കുന്ന ആളിനുമുണ്ട്.ജന്മനാ ഒരുകൈ മാത്രമുള്ള ഈ അനുഗ്രഹീത കലാകാരന്‍ ദശാവതാര ചാര്‍ത്താണ് വരച്ചു തീര്‍ക്കുന്നത്. വലംകൈയാലല്ലേ ദേവചിത്രങ്ങള്‍ വരയ്‌ക്കേണ്ടത്' എന്ന സന്ദേഹത്താല്‍ മനു ചിത്രങ്ങള്‍ വരയ്ക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ക്ഷേത്ര ഭാരവാഹികളുടെ പിന്തുണയോടെ വരച്ചു തുടങ്ങുകയായിരുന്നു എന്ന് കലാകാരന്‍ പറയുന്നു.

ദശാവതാരങ്ങളെപ്പറ്റി വലിയ അറിവില്ലാത്തെ മനു ഓരോ അവതാരത്തിന്റെയും പല പല ഭാവങ്ങള്‍ മറ്റു ചിത്രങ്ങളില്‍ കണ്ടാണ് വരയ്ക്കുന്നത്. ഇടം കയ്യില്‍ ചിത്രം വരയ്ക്കുന്ന മനുവിന്റെ ഫോട്ടോ ക്ഷേത്ര ഫേസ്ബുക്ക് പേജില്‍ ഒരു ഭക്തന്‍ പോസ്റ്റ് ചെയ്തതോടെ സൈബര്‍ ലോകം ചിത്രം ഏറ്റെടുത്തു. ഭക്തരുടെ ആശംസപ്രവാഹവും മനുവിനെ തേടിയെത്തി.

ഭാര്യയും, മകളും, അച്ഛനും, അമ്മയും അടങ്ങുന്നതാണ് മനുവിന്റെ കുടുംബം. ജന്മനാ തന്നെ വലംകൈയില്ലാത്ത മനുവിന്റെ ഇടംകാലിന് അല്‍പം നീളക്കുറവും സ്വാധീനക്കുറവുമുണ്ട്. എന്നാല്‍ ഈ കുറവുകളൊന്നും മനുവിന്റെ ചിത്രങ്ങളില്‍ കാണാനാകില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT