സ്റ്റാച്യു ഓഫ് യൂണിറ്റി  എക്‌സ്
Life

ഉറപ്പായും കണ്ടിരിക്കണം ഗുജറാത്തിലെ ഈ സ്ഥലങ്ങള്‍

ഗുജറാത്തിലെ അഞ്ച് മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളെ അറിയാം.

സമകാലിക മലയാളം ഡെസ്ക്

വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങളും സമ്പന്നമായ സാംസ്‌കാരിക പൈതൃകവുമുള്ള ഗുജറാത്ത് മഴക്കാലത്ത് സഞ്ചാരികളുടെ പറുദീസയായി മാറുന്നു. ശാന്തമായ ഹില്‍ സ്റ്റേഷനുകള്‍ മുതല്‍ സമൃദ്ധമായ വനങ്ങളും, ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍ വരെ സഞ്ചാരികള്‍ക്ക് ഇഷ്ട ഇടങ്ങളാണ്. ഗുജറാത്തിലെ അഞ്ച് മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളെ അറിയാം.

സപുതാര

സപുതാര

പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന സപുതാര ഗുജറാത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹില്‍ സ്റ്റേഷനും മണ്‍സൂണ്‍ വിദോന സഞ്ചാര കേന്ദ്രവുമാണ്. കോടമഞ്ഞു നിറഞ്ഞ കുന്നുകളും പച്ചപുതച്ച താഴ്വരകളും സസ്യജാലങ്ങളും മഴക്കാലത്ത് ഇവിടം ആകര്‍ഷക ഇടമാക്കുന്നു.

പോളോ ഫോറസ്റ്റ്

പോളോ ഫോറസ്റ്റ്

ഇഡാര്‍ പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പോളോ ഫോറസ്റ്റ് പ്രകൃതിസ്‌നേഹികള്‍ക്കും ചരിത്രസ്‌നേഹികള്‍ക്കും ഒരുപോലെ മികച്ച ഇടമമാണ്. മണ്‍സൂണ്‍ കാലത്ത്, സമൃദ്ധമായ പച്ചപ്പും വെള്ളച്ചാട്ടങ്ങളും കൊണ്ട് ഇവിടം സജീവമാകും. പുരാതന ക്ഷേത്രങ്ങള്‍, ഇടതൂര്‍ന്ന വനപാതകള്‍, ശാന്തമായ പ്രകൃതി എന്നിവയും ആകര്‍ഷകമാണ്.

ധരോയ് അണക്കെട്ട്

ധരോയ് അണക്കെട്ട്

സബര്‍മതി നദിയില്‍ സ്ഥിതി ചെയ്യുന്ന ധരോയ് അണക്കെട്ട്, മഴക്കാലത്ത് പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട ആകര്‍ഷകമായ സ്ഥലമാണ്. ഫോട്ടോഗ്രാഫിക്കുമുള്ള മനോഹരമായ സ്ഥലമാണിത്, ചുറ്റുമുള്ള കുന്നുകള്‍ പ്രകൃതിഭംഗി വര്‍ദ്ധിപ്പിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ഒരു ദിവസം ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണിത്.

ഗിര്‍നാര്‍

ഗിര്‍നാര്‍

ജുനഗഡിന് സമീപമുള്ള പര്‍വതനിരകളുടെ ഒരു പരമ്പരയായ ഗിര്‍നാര്‍ ആത്മീയ പ്രാധാന്യത്തിനും വിശാലമായ കാഴ്ചകള്‍ക്കും പേരുകേട്ടതാണ്. മണ്‍സൂണ്‍ സീസണില്‍ ഇവിടം കൂടുതല്‍ മനോഹരമാകുന്നു. ഗിര്‍നാറിന് സമീപമുള്ള പൗരാണിക കോട്ടയാണ് ജുനഗഡ്.ഇതിന്റെ പ്രവേശനകവാടത്തിനു സമീപം ശ്രീഹനുമാന്റെ ഒരുവലിയ പ്രതിമയുണ്ട്. കോട്ടയ്ക്കുള്ളിലെ ഗുഹകളില്‍ ബുദ്ധവിഗ്രഹങ്ങളുണ്ട്.

സ്റ്റാച്യു ഓഫ് യൂണിറ്റി

സ്റ്റാച്യു ഓഫ് യൂണിറ്റി

ഗുജറാത്തിലെ കെവാഡിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്, 182 മീറ്റര്‍ ഉയരമുണ്ട്. മണ്‍സൂണ്‍ കാലത്ത് പ്രതിമയുടെ ചുറ്റും പച്ചപ്പ് നിറഞ്ഞ ഒരു ഭൂപ്രകൃതി ആസ്വദിക്കാം.സമീപത്തെ നര്‍മ്മദാ നദിയും സമൃദ്ധമായ കുന്നുകളും ഇവിടം മനോഹരമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT