ഭക്ഷണം ഉണ്ടാക്കുമ്പോള്‍ പാചകത്തിന് ആവശ്യമായ വസ്തുക്കള്‍ കയ്യെത്തും ദൂരത്ത് ഉണ്ടാകണം. ഇത് പാചകം എളുപ്പമാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ, മിക്കവാറും വസ്തുക്കള്‍ ഗ്യാസ് സ്റ്റൗവിന് ചുറ്റുമാകും സൂക്ഷിക്കുക. പാചകം എളുപ്പമാക്കുമെങ്കിലും ചില വസ്തുക്കള്‍ സ്റ്റൗവിന് സമീപം സൂക്ഷിക്കുന്നത് ഭക്ഷണത്തിന് ഗുണനിലവാരം കുറയ്ക്കുകയോ അപകടം ഉണ്ടാക്കുകയോ ചെയ്യാം.
സ്റ്റൗവിന് ചുറ്റും സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ ഏതൊക്കെയെന്ന് നോക്കാം:
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ
മിക്ക ഭക്ഷണങ്ങള്‍ക്കും എണ്ണ പ്രധാനമായതു കൊണ്ട് അവ അടുപ്പിന് അല്ലെങ്കില്‍ സ്റ്റൗവിന് സമീപമാണ് മിക്കയാളുകളും സൂക്ഷിക്കുന്നത്. എന്നാല്‍ സ്റ്റൗവില്‍ നിന്നുള്ള ചൂട് നിരന്തരമേല്‍ക്കുന്നത് എണ്ണ പെട്ടെന്ന് കേടുവരാന്‍ കാരണമാകും. ഇത് എണ്ണയുടെ ഗുണ നിലവാരത്തെയും രുചിയെയും ബാധിക്കും. പ്രത്യേകിച്ച് ഒലിവ് ഓയിലും സീഡ് ഓയിലും, ഇവ രണ്ടും ചൂടിനോട് വളരെ സെന്‍സിറ്റീവ് ആണ്.
സുഗന്ധവ്യഞ്ജനങ്ങള്‍
സ്റ്റൗവിന് സമീപം സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്നതും ഒഴിവാക്കണം. ചൂട് അമിതമായി ഏല്‍ക്കുന്നത് അവയുടെ രുചിയും ഗന്ധവും മങ്ങാന്‍ കാരണമാകും. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഗുണങ്ങള്‍ നല്‍കുന്ന അവയില്‍ അടങ്ങിയ അവശ്യ എണ്ണകൾ ചൂട് മൂലം ഉണങ്ങിപ്പോകുന്നതിനതാണ് കാരണം.
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍
കോഫി മേക്കര്‍ അല്ലെങ്കില്‍ ടോസ്റ്റുകള്‍ പോലുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഗ്യാസ് സ്റ്റൗവിന് അരികില്‍ വയ്ക്കരുത്. കാരണം സ്റ്റൗവില്‍ നിന്നുള്ള അമിത ചൂടു കാരണം പ്ലാസ്റ്റിക് ഉരുകാനോ ഉപകരണങ്ങള്‍ക്ക് കേടുവരാനോ കാരണമാകും.
പേപ്പര്‍ ടവല്‍
കിച്ചണ്‍ ടോപ്പ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന പേപ്പരര്‍ ടവല്‍, തുണി, ടിഷ്യൂ പേപ്പര്‍ പോലുള്ളവ ഗ്യാസ് സ്റ്റൗവിന് സമീപം ഒരിക്കലും സൂക്ഷിക്കരുത്. ഇവയില്‍ പെട്ടെന്ന് തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യകതയുണ്ട്.
ക്ലീനിംഗ് ഉൽപ്പന്നങ്ങൾ
ക്ലീനിംഗ് ഉൽപ്പന്നങ്ങൾ സ്റ്റൗവിന് സമീപം വയ്ക്കുന്നത് തീപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം വസ്തുക്കള്‍ സ്റ്റൗവിന് സമീപം വയ്ക്കരുത്.
വിനാഗിരി
എണ്ണകളെപ്പോലെ തന്നെ, വിനാഗിരിയും സ്റ്റൗവിന് സമീപം വയ്ക്കുന്നത് അവയുടെ ഗുണനിലവാരത്തെ ബാധിക്കാന്‍ കാരണമാകും. വിനാഗിരിയും ഉയര്‍ന്ന താപനിലയോട് വളരെ സെന്‍സിറ്റീവ് ആണ്.
മരമോ പ്ലാസ്റ്റിക്കോ കൊണ്ടോ ഉണ്ടാക്കിയ വസ്തുക്കള്‍
മരം അല്ലെങ്കില്‍ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങള്‍, സ്പൂണ്‍ പോലുള്ളത് സ്റ്റൗവില്‍ നിന്നുള്ള ചൂടേറ്റ് ഉരുകാനോ തീ പിടിക്കാനോ കാരണമായേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates