കടുവയും കാട്ടുപന്നിയും കിണറ്റില്‍ വീണപ്പോള്‍  
Life

കാട്ടുപന്നിക്ക് പിന്നാലെ പാഞ്ഞ് കടുവ, ഒടുവിൽ രണ്ടും കൂടി കിണറ്റില്‍, രക്ഷാപ്രവര്‍ത്തനം- വിഡിയോ

കാട്ടുപന്നിക്ക് പിന്നാലെ ഓടിയ കടുവയും കടുവയെ പേടിച്ചോടിയ കാട്ടുപന്നിയും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കാട്ടുപന്നിക്ക് പിന്നാലെ ഓടിയ കടുവയും കാട്ടുപന്നിയും കിണറ്റില്‍ വീണതിന്റെ ദൃശ്യങ്ങള്‍ വൈറല്‍. മധ്യപ്രദേശിലെ സിയോണിയിലെ പെഞ്ച് ദേശീയോദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. കാട്ടുപന്നിക്ക് പിന്നാലെ ഓടിയ കടുവയും കടുവയെ പേടിച്ചോടിയ കാട്ടുപന്നിയും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

ജികുരായ് വനമേഖലയിലെ പിപാരിയ ഹര്‍ദുലി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെ ഗ്രാമവാസികള്‍ കിണറ്റില്‍ നിന്ന് വെള്ളം എടുക്കാന്‍ എത്തിയപ്പോഴാണ് കടുവയും കാട്ടുപന്നിയും കിണറ്റില്‍ വീണ് കിടക്കുന്നത് കണ്ടത്. ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള കടുവ പന്നിയെ പിന്തുടരുന്നതിനിടെയാണ് ഇരുവരും കിണറ്റിനുള്ളില്‍ വീണതെന്ന് ദേശീയോദ്യാനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ രജനീഷ് കുമാര്‍ സിങ് പറഞ്ഞു.

നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് ഇരുവരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ആദ്യം കയറിന്റെ സഹായത്തോടെ ആദ്യം ഒരു കട്ടില്‍ കിണറിലേക്ക് താഴ്ത്തി, കടുവ അതില്‍ ഇരുന്നു. തുടര്‍ന്ന് ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് കിണറ്റില്‍ ഒരു കൂട് സ്ഥാപിച്ച് കടുവയെ സുരക്ഷിതമായി പിടികൂടി പുറത്തെത്തിക്കുകയായിരുന്നു. കാട്ടുപന്നിയെയും ഇതേ രീതിയില്‍ രക്ഷപ്പെടുത്തിയതായി രജനീഷ് കുമാര്‍ സിങ് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏകദേശം 60 ഓളം രക്ഷാപ്രവര്‍ത്തകരാണ് പങ്കെടുത്തത്. സാഗര്‍ ജില്ലയിലെ വീരംഗന ദുര്‍ഗ്ഗാവതി കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള നൗരദേഹി വന്യജീവി സങ്കേതത്തില്‍ കടുവയെ തുറന്നുവിടാന്‍ മുഖ്യ വന്യജീവി സംരക്ഷകന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍