ഇന്ന് ലോക പിതൃദിനം 
Life

ഇന്ന് ലോക പിതൃദിനം; അമ്മയുടെ കുറവ് അറിയിക്കാതെ വളര്‍ത്തി, അച്ഛന് വേണ്ടിയുള്ള ആ മകളുടെ സമര്‍പ്പണം

എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ലോക പിതൃദിനം ആചരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്ന് ലോക പിതൃദിനം. ജീവിതം മാറുന്നതനുസരിച്ച് സമയം കുറയും തിരക്ക് കൂടും. ചെറുപ്പത്തിൽ നമ്മുടെയെല്ലാം സൂപ്പർഹീറോയാണ് അച്ഛൻ. എന്നാൽ മുതിർന്നപ്പോൾ ആ അച്ഛനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ നമ്മൾ മറന്നു പോകുന്നുണ്ടോ? കൈപിടിച്ച് പിച്ച വെക്കുമ്പോൾ മുതൽ ഏത് പ്രയാസത്തിലും ചേർത്തു നിർത്തുന്ന അച്ഛന്റെ കരുതലിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ലോക പിതൃദിനം ആചരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിതൃദിനം എന്ന ആശയത്തിന്റെ തുടക്കം 1910-ൽ അമേരിക്കയിൽ നിന്നാണ്. മാതൃദിനത്തെ കുറിച്ചുള്ള ഒരു പ്രസം​ഗമാണ് പിതൃദിനമെന്ന ആശയം സൊണോറ സ്മാർട്ട് ഡോഡാ എന്ന പെൺകുട്ടിയിൽ ജനിപ്പിച്ചത്. തന്നെയും തന്റെ സഹോദരങ്ങളെയും അമ്മയുടെ കുറവു അറിയിക്കാതെ വളർത്തിയ അച്ഛൻ വില്യം സ്മാർട്ടിനെ പോലുള്ള നിരവധി അച്ഛന്മാർ തങ്ങളുടെ മക്കൾക്ക് വേണ്ടി ത്യാ​ഗം സഹിച്ച് കൂടെ നിന്നിട്ടുണ്ട്. അവർക്കായി ഒരു ദിനം വേണമെന്ന് സൊണേറ തീരുമാനിച്ചു.

അമേരിക്കയിൽ പിതൃദിനത്തിനായി സൊണേറ പ്രചാരം നടത്തി. ഒടുവിൽ 1910 ജൂൺ 19ന് സൊണോറയുടെ നേതൃത്വത്തിൽ ആദ്യമായി പിതൃദിനം ആചരിക്കപ്പെട്ടു. സൊണോറയുടെ ആഗ്രഹം പോലെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ പിതൃദിനത്തിന് വലിയ പ്രചാരം ലഭിച്ചു. പിന്നീട് 1972-ൽ ഐക്യരാഷ്ട്രസഭയിൽ പിതൃദിനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. അച്ഛനുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനും ഓർമ്മകൾ സൃഷ്ടിക്കുന്നതിനുമാണ് ലോക പികൃദിനം ആചരിക്കുന്നത്. അച്ഛന് സമ്മാനങ്ങൾ നൽകിയും ഒരുമിച്ച് സമയം ചെലവഴിച്ചും ആളുകൾ ഈ ദിനം ആഘോഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT