Elephant attack 
Life

ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തു; കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്, വിഡിയോ

വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയില്‍ സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ബന്ദിപ്പുര്‍: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ ആക്രമിച്ച് കാട്ടാന. ആനയുടെ ആക്രമണത്തില്‍ മലയാളിയായ യുവാവിനാണ് പരിക്കേറ്റത്. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്. ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്താണ് സംഭവം.

വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയില്‍ സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ആള്‍ അടക്കം നിരവധി പേര്‍ റോഡില്‍ ഇറങ്ങി. നിരവധി വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ആന പൊടുന്നനെ പ്രകോപിതനാകുന്നതും ഇയാള്‍ക്കു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഓടുന്നതിനിടെ യുവാവ് റോഡില്‍ വീഴുകയും പിന്നാലെയെത്തിയ ആന ഇയാളെ ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

Viral Video: Tourist Narrowly Escapes Death in Bandipur Elephant Attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്