തത്തയുടെ സ്‌നേഹപ്രകടനം 
Life

'നഷ്ടം താങ്ങാനാകുന്നില്ല', സ്‌നേഹം കൊണ്ട് വാരിപ്പുണര്‍ന്ന് തത്ത; സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക- വീഡിയോ 

തത്തയുടെ തല മുതല്‍ ശരീരമാകെ കൊക്ക് കൊണ്ട് ഉരുമിയാണ് സഹജീവിയുടെ സ്‌നേഹപ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

കൂട്ടുകാരനോ, കൂട്ടുകാരിയോ നഷ്ടപ്പെടുമ്പോള്‍ മൃഗങ്ങള്‍ കാണിക്കുന്ന സ്‌നേഹപ്രകടനം വേറിട്ടതാണ്. പലപ്പോഴും കണ്ടുനില്‍ക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് ഇവയുടെ ആത്മാര്‍ഥതയും നിഷ്‌കളങ്കതയും നിറഞ്ഞ പെരുമാറ്റം. കൂട്ടുകാരന്റെ ജഡം കുഴിച്ചുമൂടിയ ശേഷവും അവിടെ നിന്ന് പോകാതെ മണിക്കൂറുകളോളം നിന്ന പൂച്ചയുടെയും പട്ടിയുടെയുമൊക്കെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ സമാനമായ ഒരു തത്തയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയ്ക്ക് ഹൃദയവേദന സമ്മാനിക്കുന്നത്.

ജീവന്‍ നഷ്ടപ്പെട്ട തത്തയ്ക്ക് അരികില്‍ നിന്ന് കൂട്ടുകാരനാണോ കൂട്ടുകാരിയാണോ എന്ന് നിശ്ചയമില്ല, കാണിക്കുന്ന സ്‌നേഹപ്രകടനമാണ് കണ്ണ് നനയിക്കുന്നത്. തത്തയുടെ തല മുതല്‍ ശരീരമാകെ കൊക്ക് കൊണ്ട് ഉരുമിയാണ് സഹജീവിയുടെ സ്‌നേഹപ്രകടനം. വീണ്ടും കാണും വരെ വിട ചൊല്ലുന്ന തത്തയുടെ ദൃശ്യങ്ങള്‍ എന്ന ആമുഖത്തോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'