ട്യൂണ ടൈലര്‍/വിഡിയോ സ്ക്രീൻഷോട്ട് 
Life

ആഴ്ചയില്‍ 15 കാന്‍ ചൂര കഴിക്കും, മണത്തിനോട് പോലും ആസക്തി; മീനിനോടുള്ള അഡിക്ഷനെക്കുറിച്ച് യുവാവ്

'എല്ലാ ദിവസവും, എല്ലാ സമയത്തും, രാത്രി മുഴുവനും, ഏത് ദിവസവും, എന്നും ട്യൂണ മണക്കാന്‍ എനിക്ക് ഇഷ്ടമാണ്'

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് പലതരം ആസക്തികള്‍ ചര്‍ച്ചയാകാറുണ്ട്. ലഹരി മുതല്‍ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ വരെ ഇക്കുട്ടത്തിലുണ്ട്. ഇപ്പോഴിതാ ചൂര മീനിനോടുള്ള ഒരാളുടെ അഡിക്ഷനാണ് വാര്‍ത്തയാകുന്നത്. യു എസ്സിലെ ലോറന്‍സിലുള്ള കന്‍സാസ് സ്വദേശിയായ യുവാവാണ് ചൂര മീനിനോട് തനിക്ക് അമിതമായ ആസക്തിയാണെന്ന് വെളിപ്പെടുത്തിയത്. ആഴ്ചയില്‍ 15 കാന്‍ ചൂര മീന്‍ കഴിക്കാറുണ്ടെന്നും അതിന്റെ മണവും രുചിയും ആസ്വദിക്കാതിരിക്കാന്‍ കഴിയില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. 

ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ട്യൂണ ടൈലര്‍ എന്ന വിളിപ്പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തല്‍. ചൂര മണക്കാനും കഴിച്ചുകൊണ്ടിരിക്കാനുമൊക്കെ തോന്നുമെന്ന് ഇയാള്‍ പറഞ്ഞു. 'എല്ലാ ദിവസവും, എല്ലാ സമയത്തും, രാത്രി മുഴുവനും, ഏത് ദിവസവും, എന്നും ട്യൂണ മണക്കാന്‍ എനിക്ക് ഇഷ്ടമാണ്', ടൂണ ടൈലര്‍ പറഞ്ഞു. 

'അവന് എല്ലാക്കാലത്തും മീന്‍ ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍, ഈസ്റ്റര്‍ സമയത്തൊക്കെ മറ്റ് കുട്ടികള്‍ ചോക്ലേറ്റും മറ്റും വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ ഇവന് ഞങ്ങള്‍ കൊടുത്തിരുന്നത് ചൂരയുടെ കാനുകളാണ്. കാരണം അവന് അതാണ് ഇഷ്ടം', ടൈലറിന്റെ അമ്മ പറഞ്ഞു. എന്നാല്‍ മകന്റെ ഇഷ്ടം അതിന്റെ മണം പോലും ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു തലത്തിലേക്ക് ആസക്തിയായി മാറുമെന്ന് താന്‍ കരുതിയില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകായുക്ത: പ്രതിപക്ഷത്തിന്റെ ഹർജി തള്ളി; സർക്കാർ നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

SCROLL FOR NEXT