

ലണ്ടന്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ സീനിയര്‍ ടീം അരങ്ങേറ്റം ഒടുവില്‍ യാഥാർഥ്യമായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ സഞ്ജു സാംസണ് പകരം വൈഭവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു. വൈഭവും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ആദ്യ മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
ഇന്ത്യക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനു സ്വന്തമായി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 15 വയസും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറിയത്. സച്ചിൻ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറിയത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates