ധ്വനി അമ്മ പ്രസീതയ്ക്കൊപ്പം smonline
Life

ഭരതനാട്യത്തിലെ 52 ഹസ്തമുദ്രകളും മനപ്പാഠമാക്കി കുഞ്ഞു ധ്വനി, പിന്നാലെ റെക്കോർഡ് നേട്ടവും, വിഡിയോ

കോട്ടയം മൂലേടം സ്വദേശിയായ ധ്വനി എന്ന രണ്ടര വയസുകാരി ഭരതനാട്യത്തിലെ 52 ഹസ്തമുദ്രകളും പഠിച്ചെടുത്തത് കണ്ടും കേട്ടുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

രതനാട്യത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാ​ഗമാണ് മുദ്രകൾ പഠിച്ചെടുക്കുക എന്നത്. ​ഗുരുവിന്റെ കീഴിൽ നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഇത് പഠിച്ചെടുക്കാൻ കഴിയൂ. എന്നാൽ കോട്ടയം മൂലേടം സ്വദേശിയായ ധ്വനി എന്ന രണ്ടര വയസുകാരി ഭരതനാട്യത്തിലെ 52 ഹസ്തമുദ്രകളും പഠിച്ചെടുത്തത് കണ്ടും കേട്ടുമാണ്.

നൃത്താധ്യാപികയായ അമ്മ പ്രസീത വീട്ടിൽ നടത്തുന്ന നൃത്ത പഠനശാലയിലെ നിത്യ സന്ദർശകയാണ് ഈ കൊച്ചു മിടുക്കി. ക്ലാസിനിടെ അമ്മ മറ്റു കുട്ടികളെ പഠിപ്പിക്കുന്നത് കണ്ടാണ് ധ്വനി മുദ്രകൾ പഠിച്ചത്. കിളിക്കൊഞ്ചൽ പോലുള്ള ശബ്ദത്തിൽ കുഞ്ഞു ധ്വനി ഹസ്തമുദ്രകൾ ക്രമത്തിൽ പറയുന്ന വിഡിയോകൾ ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്.

ഇത്ര ചെറുപ്രായത്തിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന അമ്പരപ്പിലാണ് കാഴ്ചക്കാർ. സോഷ്യൽമീഡിയയിൽ മാത്രമല്ല, ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഈ കൊച്ചു മിടുക്കി ഇടം പിടിച്ചു. കൂടാതെ 2024 ലെ ഇൻ്റർ നാഷണൽ കിഡ്സ് ഐക്കൺ പുരസ്കാരവും യങ് അച്ചീവേഴ്സ് ഒളിമ്പ്യാഡ് നാഷണൽ കോമ്പറ്റീഷൻ സ്പെഷ്യൽ ടാലൻ്റ് വിന്നർ ബഹുമതിയും ധ്വനിയെ തേടിയെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍ ബിലാല്‍ അറസ്റ്റില്‍

'ഡീൽ' ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

'ആയുധമെടുത്താൽ കാത്തിരിക്കുന്നത് ജയിൽ'; പെരിയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ചെന്നിത്തല

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

'സഞ്ജു ഡക്ക്'; ഗുജറാത്തിനെതിരെ ചെന്നൈ പതറുന്നു, വിജയ ലക്ഷ്യം 230 റൺസ്

SCROLL FOR NEXT