ഉമേഷ് ​ഗണപത് 
Life

പന്ത്രണ്ടാം ക്ലാസിൽ ഇം​ഗ്ലീഷിൽ 21 മാർക്ക്; തോറ്റുവീണില്ല, ഉമേഷ് ​ഗണപത് റീ-സ്റ്റാർട്ട് മന്ത്രം പ്രയോ​ഗിച്ചത് പല തവണ, മറ്റൊരു ട്വൽത്ത് ഫെയ്‌ൽ കഥ

ഉമേഷ് ​ഗണപത് ഖണ്ഡഭലേ  2003ൽ പന്ത്രാണ്ടാം ക്ലാസ് തോറ്റു

സമകാലിക മലയാളം ഡെസ്ക്

വിക്രാന്ത് മാസിയെ നായകനാക്കി വിധു വിനോദ് ചോപ്ര ഒരുക്കിയ ട്വൽത്ത് ഫെയ്ൽ മികച്ച പ്രേക്ഷക പ്രശംസയോടെ നെറ്റ്ഫ്ലക്സിൽ സ്ട്രീമിങ് തുടരുകയാണ്. ഡോ. മനോജ് കുമാർ ശർമ്മയുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ജീവചരിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയ്ൽ. പന്ത്രണ്ടാം ക്ലാസ് തോറ്റ നായകൻ ഐപിഎസ്‌ ഉദ്യോ​ഗസ്ഥനാകുന്നതു വരെയുള്ള യാത്രയാണ് സിനിമയിൽ പറയുന്നത്. പരാജയപ്പെട്ട സ്ഥലത്ത് നിന്നും ഒന്നിലേറെ തവണ റീ-സ്റ്റാർട്ട് ചെയ്‌താണ് അദ്ദേഹം ഒടുവിൽ വിജയം കൈവരിക്കുന്നത്.

മഹാരാഷ്ട്രയിലെ മഹിരാവണി ​ഗ്രാമത്തിനും പറയാനുണ്ട് ഒരു ട്വൽത്ത് ഫെയ്ൽ കഥ. ഉമേഷ് ​ഗണപത് ഖണ്ഡഭലേ, 2003ൽ പന്ത്രാണ്ടാം ക്ലാസ് തോറ്റു. ​ഗ്രാമത്തിലെ സാധാരണക്കാരനായ ക്ഷീരകർഷകന്റെ മകനാണ് ഉമേഷ്. ഇം​ഗ്ലീഷ് ആയിരുന്നു അന്ന് അദ്ദേഹം തോൽക്കാൻ കാരണം. 21 മാർക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. പഠനത്തിൽ നിന്നും ഇടവേളയെടുത്ത് അച്ഛന്റെ കൂടെ കൃഷിയിലേക്ക് ഇറങ്ങി. എന്നാൽ പരാജയം എല്ലാത്തിന്റെ അവസാനമാണെന്ന് ഒരിക്കലും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല ഉമേഷ്. അവിടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ റീ-സ്റ്റാർട്ട്. ഹയർ സെക്കൻഡറി പരീക്ഷ ജയിച്ച ശേഷം അച്ഛനെ സഹായിക്കാൻ ചെറിയ ചെറിയ ജോലികൾ ചെയ്‌തിരുന്നു.

പാലുമായി എന്നും നാസിക്കിലെ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റി. ഒരിക്കൽ യൂണിവേഴ്സിറ്റിൽ മുന്നിൽ സൈക്കിൾ നിർത്തി, അതായിരുന്നു മറ്റൊരു ടേണിങ് പോയിറ്റ്. അവിടെ നിന്നു ബിഎസ്‌സി ഹോർട്ടി കൾച്ചറിൽ ബിരുദം നേടി. പിന്നീട് നാസിക്കിലെ കെടിഎച്ച്എം കോളജിൽ നിന്നും ഇംഗ്ലീൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 

'ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ഒരു വാശിയായിരുന്നു. കാരണം ആ വിഷയത്തിലാണ് ഞാൻ 12ത്ത് ഫെയ്ൽ ആയത്. തുടർന്നാണ് ഡൽഹിയിലേക്ക് പോകാനുള്ള തീരുമാനം എടുത്തത്. പിതാവിന്റെ പിന്തുണയോടെ 2012ൽ ഡൽഹിയിലേക്ക്. 2015 വരെ ഡൽഹിയിൽ താമസിച്ചു. യുപിഎസ്‌സി പരീക്ഷയിലേക്കുള്ള യോഗ്യത പരീക്ഷ രണ്ട് തവണ പരാജയപ്പെട്ടു. പല തവണ റീ-സ്റ്റാർട്ട് ചെയ്യേണ്ടി വന്നു. തോറ്റുകൊടുക്കാൻ തയ്യാറിയിരുന്നില്ല. 2015ൽ മൂന്നാം തവണ 704-ാം റാങ്കോട് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു. ഹൈദരാബാദിലെ പരിശീലനത്തിന് ശേഷം പശ്ചിമ ബംഗാളിൽ ആദ്യ പോസ്റ്റിങ്. സ്വപ്‌നം പിന്തുടരാനുള്ള മനക്കരുത്ത് ഉണ്ടെങ്കിൽ ലക്ഷ്യം നേടുന്നത് അസാധ്യമല്ല. പരാജയപ്പെട്ടാൽ വീണ്ടും തുടങ്ങുക'- ഉമേഷ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

SCROLL FOR NEXT