കാസി /വീഡിയോ ചിത്രം 
Life

'എനിക്ക് അവനെ തിന്നാതിരിക്കാനാവില്ല; ഇനിയും നഷ്ടപ്പെടുത്താന്‍ കഴിയില്ല';  ഭര്‍ത്താവിന്റെ ചാരം അഞ്ച് നേരം കഴിച്ച് യുവതി (വീഡിയോ)

ഭര്‍ത്താവ് മരിച്ച ശേഷം മറ്റ് ആഹാരങ്ങള്‍ കഴിക്കുന്നതിനുള്ള താത്പര്യം തനിക്ക് നഷ്ടപ്പെട്ടുവെന്നും യുവതി പറയുന്നു 

സമകാലിക മലയാളം ഡെസ്ക്

അകാലത്തില്‍ മരിച്ചുപോയ ഭര്‍ത്താവിന്റെ ചാരം ദിവസം അഞ്ച് നേരം ഭക്ഷിക്കുമെന്ന് യുവതിയുടെ തുറന്നുപറച്ചില്‍. ഒരു ചാനല്‍ പരിപാടിയ്ക്കിടെയാണ് 26കാരി അക്കാര്യം തുറന്നുപറഞ്ഞത്. അമരേിക്കയിലെ ടെന്നസിയിലെ കാസി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ചിതാഭസ്മം കഴിക്കുന്നത്. ആസ്തമ പിടിപെട്ടാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. 

2009ലാണ് ഭര്‍ത്താവ് മരിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമെ യുവതിക്ക് ഭര്‍്ത്താവിനൊപ്പം ജീവിക്കാന്‍ കഴിഞ്ഞുള്ളു. അതുകൊണ്ടുതന്നെ 
ശവദാഹത്തിന് ശേഷം ലഭിച്ച ചാരം ഒരു പ്രത്യേക പാത്രത്തിലാക്കി പോകുന്നിടത്തെല്ലാം ഇവര്‍ കൊണ്ടു പോകും. പലചരക്ക് കട, ഷോപ്പിങ്്, സിനിമ, റെസ്റ്റോറന്റുകള്‍ തുടങ്ങി എവിടെ പോയാലും താന്‍ അതുകൊണ്ടുപോകുമെന്ന് യുവതി പറയുന്നു.

കാസി ഭര്‍ത്താവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. കലശം കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങുകപോലും. ഒരു ദിവസം ചിതാഭസ്മം മാറ്റിവെക്കുന്നതിനിടെ ചാരം യുവതിയുടെ കൈയിലായി. ആ ചാരം തുടയ്ക്കാതെ അവള്‍ അത് നക്കുകയും ചെയ്തു. പിന്നീട് അത് നിര്‍ത്താനായില്ലെന്നാണ് യുവതി പറയുന്നത്. ഇത് തന്റെ ഭര്‍ത്താവാണ്. അവനെ തുടച്ചുനീക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാന്‍ അവനെ ദിവസവം പലതവണ നക്കിനുണയുന്നുവെന്നും യുവതി പറഞ്ഞു

ഭര്‍ത്താവ് മരിച്ച ശേഷം മറ്റ് ആഹാരങ്ങള്‍ കഴിക്കുന്നതിനുള്ള താത്പര്യം തനിക്ക് നഷ്ടപ്പെട്ടുവെന്നും യുവതി പറയുന്നു. ഇതിനാല്‍ ഇക്കാലയളവില്‍ 19 കിലോ ഭാരമാണ് തനിക്ക് കുറഞ്ഞത്. ചിതാഭസ്മം അടങ്ങിയ പാത്രം തുറക്കുമ്പോള്‍ തന്നെ തനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് ലഭിക്കുന്നതെന്ന് യുവതി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT