വിഡിയോ സ്ക്രീൻഷോട്ട് 
Life

'ഓഫീസിൽ പോയേ പറ്റൂ...' മടിപിടിച്ചിരുന്ന അമ്മയ്ക്ക് കുഞ്ഞിന്റെ മോട്ടിവേഷൻ; വീണ്ടും കാണാൻ തോന്നുന്നൊരു ക്യൂട്ട് വിഡിയോ 

ഓഫീസിൽ പോകാൻ മടിപിടിച്ചിരിക്കുന്ന അമ്മയ്ക്കൊപ്പമുള്ള കുഞ്ഞിന്റെ ക്യൂട്ട് വിഡിയോയാണ് വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങൾക്കൊപ്പം ചിലവിടുന്ന സമയം എപ്പോഴും കുസൃതികൾ നിറഞ്ഞ രസകരമായ നിമഷങ്ങളായിരിക്കും. ജോലിക്ക് പോകുമ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ മിസ് ചെയ്യുന്നതും ഈ അനുഭവങ്ങളാണ്. ഓഫീസിൽ പോകാൻ മടിപിടിച്ചിരിക്കുന്ന അമ്മയ്ക്കൊപ്പമുള്ള കുഞ്ഞിന്റെ ക്യൂട്ട് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആഴ്ച്ചകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടുകഴിഞ്ഞത്. 

ജോലിക്ക് പോകാൻ മടിപിടിച്ചിരിക്കുന്ന അമ്മയെ ഓഫീസിൽ പറ‍ഞ്ഞുവിടാൻ ശ്രമിക്കുകയാണ് കുഞ്ഞ്. അമ്മ കരയുമ്പോൾ, 'കരയാതെ' എന്നുപറഞ്ഞ് തലയിൽ തട്ടി ആശ്വസിപ്പിക്കുന്നുണ്ട്. 'എനിക്ക് ഓഫീസിൽ പോകണ്ടെ'ന്ന് കരഞ്ഞുകൊണ്ട് അമ്മ പറയുമ്പോഴും മകൻ ആശ്വസിപ്പിക്കുന്നത് കാണാം. പക്ഷെ, 'ഓഫീസിൽ പോയേ പറ്റു' എന്ന് അമ്മയെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. 

യുവാൻഷ് ഭരദ്വാജ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടി‌ലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഏറ്റവും മനോഹരമായ വിഡിയോകളിൽ ഒന്ന്' എന്ന് പറയുന്ന ധാരാളം കമന്റുകൾ വിഡിയോയ്ക്ക് താഴെ വായിക്കാം. 'മമ്മ ഓഫീസിൽ പോയാൽ മാത്രമേ എനിക്ക് കിൻഡർജോയ് വാങ്ങാനുള്ള പൈസ കിട്ടും' എന്നും 'അമ്മ ജോലിക്ക് പോയില്ലെങ്കിൽ എന്റെ സ്കൂൾ ഫീസ് ആര് കൊടുക്കും' എന്നുമൊക്കെ കുഞ്ഞിന്റെ മൈൻഡ് വോയ്സ് സങ്കൽപ്പിച്ച് കമന്റായി കുറിച്ചവരും ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം'

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 750 lottery result

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാം, ചില വഴികള്‍

കുഞ്ഞുങ്ങളെ ബോംബെറിഞ്ഞു കൊന്ന സംഭവം; മണിപ്പൂരിൽ സംഘർഷം കടുക്കുന്നു

'പഞ്ഞി മൂക്കിൽ വയ്ക്കണോ ചെവിയിൽ വയ്ക്കണോ എന്ന സംശയമായിരുന്നു'; ആദ്യമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതിനെക്കുറിച്ച് ടൊവിനോ

SCROLL FOR NEXT