വീഡിയോ ദൃശ്യം 
Life

അച്ഛന്‍ വരുന്നുണ്ട്, ടിവി ഓഫാക്ക്!; കുട്ടിക്കുറുമ്പിക്ക് സിഗ്നല്‍ കൊടുത്ത് വളര്‍ത്തുനായ; ക്യൂട്ട് വിഡിയോ 

ജര്‍മന്‍ ഷെപ്പേർഡ് നായയാണ് വിഡിയേയില്‍ പെണ്‍കുട്ടിയുടെ രക്ഷക്കെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ വളര്‍ത്തുനായയും കുട്ടികളും തമ്മിലുള്ള ആത്മബന്ധം കണ്ടിരിക്കാന്‍ തന്നെ രസമാണ്. അച്ഛന്‍ വരുമ്പോള്‍ ടിവിക്ക് മുന്നിലിരിക്കാതെ ഹോംവര്‍ക്ക് ചെയ്യാന്‍ വീട്ടിലെ കുട്ടിക്കുറുമ്പിക്ക് സിഗ്നല്‍ നല്‍കുന്ന നായയുടെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജര്‍മന്‍ ഷെപ്പേർഡ് നായയാണ് വിഡിയേയില്‍ പെണ്‍കുട്ടിയുടെ രക്ഷകനായി എത്തുന്നത്. 

സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ടിവിക്ക് മുന്നില്‍ നായ കിടക്കുന്നതും കാണാം. എന്നാല്‍ കാലടികളുടെ ശബ്ദം കേട്ടെന്നവണ്ണം ഞെട്ടിയെഴുന്നേറ്റ നായ പെണ്‍കുട്ടിയോട് ഹോംവര്‍ക്ക് ചെയ്യാന്‍ ആംഗ്യം കാണിക്കുന്നുണ്ട്. ഉടന്‍തന്നെ പെണ്‍കുട്ടി ടിവി ഓഫ് ചെയ്ത് കസേരയിലിരുന്ന് ഹോംവര്‍ക്ക് ചെയ്യുന്നത് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് ബൗളിങിനെ അടിച്ചു പറത്തി ഇഷാന്‍ കിഷന്‍; അര്‍ധ സെഞ്ച്വറി

'മോദി വിളിച്ചു, ശിവരാത്രിയുടെ ചടങ്ങുകള്‍ ഒഴിവാക്കി, ആലിനെ യാത്രയാക്കാന്‍ എത്തി'; സുരേഷ് ഗോപി

അഭിഷേക് പൂജ്യത്തിന് പുറത്ത്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്‍, ഇഷാന്റെ കൗണ്ടര്‍ അറ്റാക്ക്

സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്

ബാങ്കോക്കിലും സിഡ്‌നിയിലും ജയിച്ചു, ഇനി കൊളംബോ! ഇന്ത്യന്‍ ക്രിക്കറ്റിന് 'സൂപ്പര്‍ സണ്‍ഡേ'; ഓസീസിനെയും വീഴ്ത്തി

SCROLL FOR NEXT