വിഡിയോ സ്ക്രീൻഷോട്ട് 
Life

ആളുകള്‍ ഫോട്ടോയെടുത്തപ്പോള്‍ ആനയ്ക്ക് നാണം, പരാതിയുമായി പാപ്പാനരികില്‍, ക്യൂട്ട് വിഡിയോ വൈറല്‍

രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്യാമറ കണ്ട് നാണം വന്ന ആന പാപ്പാനോട് പരാതി പറയുന്ന ക്യൂട്ട് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്. ആളുകള്‍ ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്. 

വാതില്‍ പടിയില്‍ ഇരുക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയില്‍ കെട്ടിപ്പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്. 

വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകള്‍ വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം 22,000ത്തിലധികം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല്‍ താഴെ

ബിയര്‍ കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്‍...; നിയമസഭയ്ക്കുള്ളില്‍ നിരോധിത വസ്തുക്കള്‍ എത്തിയത് പലതവണ!

'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും