വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Life

ജിലേബിക്കൊപ്പം കിഴങ്ങുകറി!, സംഗതി ഹിറ്റാണ്; വിചിത്ര കോമ്പിനേഷന്‍ പരീക്ഷണം, വിഡിയോ

ഇതെന്ത് കോമ്പിനേഷന്‍?, ഇതൊക്കെ കഴിച്ചാല്‍ വയറ് കേടായതുതന്നെ, ഇതൊക്കെ ആരെങ്കിലും കഴിക്കുമോ?, ഇങ്ങനെ നീളുന്നു കമന്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തില്‍ വിചിത്രമായ കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. പിസ പാനി പൂരി, ചോക്ലേറ്റ് പറാത്ത എന്നുതിടങ്ങി കോഫി മാഗ്ഗി, ഗുലാബ് ജാമുന്‍ ചാട്ട് എന്നിങ്ങനെ നീളുന്നു ഈ വമ്പന്‍ പരീക്ഷണങ്ങളുടെ നിര. ഇതിലേക്കിതാ പുതിയൊരു കോമ്പിനേഷന്‍ കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. ജിലേബിക്കൊപ്പം കിഴങ്ങുകറിയാണ് പുതിയ വിഡിയോയിലെ പരീക്ഷണം.

സംഗതി പരീക്ഷണമെന്ന് പറയാനാകില്ല, മഥുരയിലെ വൃന്ദാവനത്തിലെ ഹിറ്റ് വിഭവമാണ് ഇതെന്നാണ് വിഡിയോയില്‍ പറയുന്നത്. "അങ്ങനെ ഈ വിചിത്ര കോംബോയും പരീക്ഷിച്ചു!. മഥുരയിലെ വൃന്ദാവനത്തിലെ വളരെ പ്രസിദ്ധമായ ഒന്നാണ് ജിലേബിയും കിഴങ്ങുകറിയും കൂടിയുള്ള കോമ്പിനേഷന്‍. അതുകൊണ്ട് ഞാന്‍ അവസാനം ഇതൊന്ന് പരീക്ഷിച്ചു", എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സംഭവം ഫേമസ് ആണെങ്കിലും വിഡിയോ കണ്ടവര്‍ക്ക് ഇതത്ര പിടിച്ചിട്ടില്ല. ആ ജിലേബിയും കിഴങ്ങുകറിയും വേസ്റ്റ് ആക്കിയെന്നാണ് ചിലര്‍ കമന്റില്‍ പറഞ്ഞിരിക്കുന്നത്. ഇതെന്ത് കോമ്പിനേഷന്‍, ഇതൊക്കെ കഴിച്ചാല്‍ വയറ് കേടായതുതന്നെ, ഇതൊക്കെ ആരെങ്കിലും കഴിക്കുമോ?, ഇങ്ങനെ നീളുന്നു കമന്റുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT