വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Life

"ഇതെന്താ എന്റെ മുടി ഇങ്ങനെയിരിക്കുന്നത്, ഇതല്ല ഞാന്‍ പറഞ്ഞത്"; അമ്മയെ ഹെയര്‍ സ്റ്റൈലിങ് പഠിപ്പിച്ച് കുട്ടിക്കുറുമ്പി, ക്യൂട്ട് വിഡിയോ  

'ഹെയര്‍സ്‌റ്റൈല്‍ ഗോണ്‍ റോങ്' എന്ന കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടികളെ അണിയിച്ചരുക്കുന്നത് വളരെ രസകരമായ കാര്യമാണെങ്കിലും അതത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ചിലര്‍ അടങ്ങിനിക്കില്ല, ചിലര്‍ക്ക് അവരുടേതായ ഇഷ്ടങ്ങളുണ്ടാകും, മറ്റുചിലരാണെങ്കില്‍ എന്തുചെയ്താലും അപ്പോള്‍ തന്നെ അത് കുളമാക്കി കൈയില്‍ തരും. ഇപ്പോഴിതാ അമ്മയെ ഹെയര്‍ സ്‌റ്റൈലിങ് പഠിപ്പിക്കുന്ന ഒരു കുട്ടിക്കുറുമ്പിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കുട്ടിയുടെ മുടി പിന്നിക്കെട്ടി കൊടുക്കുകയാണ് അമ്മ. ഇങ്ങനെ വേണം, അങ്ങനെ വേണമെന്നൊക്കെ അമ്മയ്ക്ക് നിര്‍ദേശം കൊടുക്കുന്നുണ്ട് കുട്ടി. കാര്യം മനസ്സിലായെന്ന് പറഞ്ഞ് അമ്മ മുടി കെട്ടല്‍ തുടര്‍ന്നു. താന്‍ ഇതുതന്നെയാണ് കഴിഞ്ഞ ദിവസവും പറഞ്ഞതെന്നും എന്താണ് മനസ്സിലാകത്തതെന്നും കുട്ടി പരാതിയായി പറയുന്നതും കേള്‍ക്കാം. പക്ഷെ മുടി കെട്ടിവന്നപ്പോള്‍ പണി പാളി. താന്‍ പറഞ്ഞത് ഇങ്ങനെയല്ല എന്നായി കുട്ടി. ഇതോടെ അമ്മ കെട്ടിയതൊക്കെ അഴിച്ച് വീണ്ടും മുടി കെട്ടി കൊടുക്കേണ്ടിവന്നു. 

'ഹെയര്‍സ്‌റ്റൈല്‍ ഗോണ്‍ റോങ്' എന്ന കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തുന്നത്. മകളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം ക്ഷമയോടെ നില്‍ക്കുന്ന അമ്മയെ അഭിനന്ദിച്ചുകൊണ്ടാണ് കൂടുതല്‍ കമന്റുകളും. എന്നാല്‍ ചിലര്‍ കുട്ടിയുടെ ക്യൂട്ട്‌നെസ്സ് കണ്ടാണ് സ്‌നേഹമറിയിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു