കുട്ടി ഷെഫ്/ ചിത്രം ട്വിറ്റർ 
Life

'ഒരു ക്യൂട്ട് എ​ഗ് സാൻവിച്ച്', ഷെഫ് ഞെട്ടിച്ചുകളഞ്ഞു, വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

ക്യൂട്ട് ഷെഫിന്റെ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ദിവസവും നിരവധി പാചക വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇങ്ങനെയൊക്കെ ഭക്ഷണം ഉണ്ടാക്കാമോ എന്ന ആശ്ചര്യപ്പെട്ടുന്ന തരത്തിലാണ് പല വിഡിയോകളും. എന്നാൽ അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഒരു ക്യൂട്ട് ഷെഫിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഷെഫ് എന്ന് പറ‍ഞ്ഞാൽ അതേ കെട്ടിലും മട്ടിലുമാണ് ഈ കൊച്ചുമിടുക്കൻ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നീല ഷർട്ടും പാൻസും അതിനോട് യോജിക്കുന്ന തരത്തിൽ ഒരു കുഞ്ഞ് ഷെഫിന്റെ തൊപ്പിയും ധരിച്ചിട്ടുണ്ട്. വിറക് അടുപ്പിലാണ് പാചകം. എ​ഗ് സാൻവിച്ചാണ് ഇന്നത്തെ വിഭവം. വളരെ അടുക്കും ചിട്ടയിലുമാണ് പാചകം.

ചെറിയൊരു സ്റ്റൂളിലിരുന്ന് തന്റെ പൊക്കത്തിന് അനുസരിച്ച് അടുപ്പിന്റെ പൊക്കവും ക്രമീകരിച്ചിട്ടുണ്ട്. ഒരു വശത്ത് റൊട്ടി ചൂടാക്കാൻ മൂടിവെച്ച ശേഷം മറുഭാ​ഗത്ത് എണ്ണയൊഴിച്ച് മുട്ട ഓംലെറ്റ് റെഡിയാക്കി അതിനിടെ മൂടി തുറന്ന് റൊട്ടി തിരിച്ചും മറിച്ചുമിട്ട് ചൂടാക്കാൻ മറന്നില്ല. ഓംലെറ്റ് റെഡിയായ ശേഷം അതിലേക്ക് റെഡ് സോസ് ഒഴിച്ച് റൊട്ടി കൈകൊണ്ട് തന്നെ കീറി നടുക്ക് ഓംലെറ്റും വെച്ച് സ്വന്തമായി തന്നെ രുചിയും നോക്കി. 

നിമിഷനേരം കൊണ്ട് കുട്ടി ഷെഫിന്റെ വിഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. നിരവധി പേരാണ് കുട്ടിയെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഈ പ്രായത്തിൽ കുട്ടികൾ പൊതുവെ ഇങ്ങനെയൊന്നും പരീക്ഷിക്കാറില്ല. എന്നാൽ വളരെ പരിചയസമ്പന്നനെ പോലെയാണ് അവൻ സാൻവിച്ച് ഉണ്ടാക്കുന്നതെന്നും അവന്റെ കഴിവാണ് ഈ വിഡിയോയിൽ കാണുന്നതെന്നായിരുന്നു ഒരു കമന്റ്. മികച്ച കുക്ക് എന്ന തരത്തിലുള്ള കമന്റുകളാണ് ഭൂരിഭാ​ഗവും. നാല് ലക്ഷത്തോളം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു