പ്രതീകാത്മക ചിത്രം 
Life

ഗ്യാസ് സ്റ്റൗ ബര്‍ണറുകള്‍ വൃത്തിയാക്കാന്‍ ഇതാ ഒരു എളുപ്പവഴി; വീട്ടില്‍ തന്നെ ചെയ്യാം ഈസിയായി, വിഡിയോ

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ബര്‍ണര്‍ വൃത്തിയാക്കാന്‍ ഒരു എളുപ്പവഴി

സമകാലിക മലയാളം ഡെസ്ക്


ലങ്കോലപ്പെട്ട് കിടക്കുന്ന അടുക്കളില്‍ പാചകം ചെയ്യുന്നത് ഒരു ഭഗീരഥപ്രയത്‌നം തന്നെയാണ്. പാചകം ആസ്വദിച്ച് ചെയ്യണമെങ്കില്‍ അടുക്കള വൃത്തിയായിരിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതും വൃത്തിയാക്കാന്‍ വളരെ ദുഷ്‌കരവുമായ ഒന്നാണ് ഗ്യാസ് സ്റ്റൗ ബര്‍ണറുകള്‍. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ബര്‍ണര്‍ വൃത്തിയാക്കാന്‍ ഒരു എളുപ്പവഴി അറിഞ്ഞിരിക്കാം.

പ്രയാസമാണെന്നുപറഞ്ഞ് ബര്‍ണറുകള്‍ വൃത്തിയാക്കാതെയിരുന്നാല്‍ ഇവയ്ക്കിടയില്‍ അഴുക്കടിയും. ഇത് അനാരോഗ്യകരവും അതുപോലെതന്നെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. ബര്‍ണറില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് തീ കത്തുന്നതിന്റെ തീവ്രത കുറയ്ക്കും. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബര്‍ണര്‍ വൃത്തിയാക്കാന്‍ ഓര്‍ക്കണം. 


കുഴിവുള്ള ഒരു സ്റ്റീല്‍ പാത്രത്തില്‍ അഴുക്കായ ബര്‍ണറുകള്‍ ഇട്ട് ഇതിലേക്ക് ചൂടുവെള്ളവും നാരങ്ങാനീരും ചേര്‍ക്കണം. ഒരു പാക്കറ്റ് ഫ്രൂട്ട് സോള്‍ട്ട് കൂടി പൊട്ടിച്ചിട്ടതിന് ശേഷം ഒരു മണിക്കൂര്‍ മൂടി വയ്ക്കാം. അതിനുശേഷം പാത്രം കഴുകുന്ന ലിക്വിഡ് സോപ്പ് ഉപയോഗിച്ച് ഒരു ടൂത്ത്ബ്രഷ് കൊണ്ട് നന്നായി വൃത്തിയാക്കാം. ബര്‍ണറില്‍ പറ്റിപ്പിടിച്ചിരുന്ന എണ്ണമയവും അഴുക്കുമെല്ലാം പോയി വൃത്തിയായി കിട്ടും.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT