വൈറലായ ചോദ്യം/ ട്വിറ്റർ 
Life

ചോദ്യത്തിൽ കുഴഞ്ഞ് സോഷ്യൽമീഡിയ, അർദ്ധരാത്രിയോട് അടുത്ത സമയം ഏതാണ്?, വാദം തുടരുന്നു

അർദ്ധരാത്രിയോട് അടുത്ത സമയം ഏതാണ്?

സമകാലിക മലയാളം ഡെസ്ക്

ത്ര ചിന്തിച്ചാലും വീണ്ടും സംശയം വരുന്ന ചില ചോദ്യങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു ചോദ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. അർദ്ധരാത്രിയോട് അടുത്ത സമയം ഏതാണ്? ഇതാണ് ചോദ്യം, നാല് ഓപ്‌ഷനുകളും നൽകിയിട്ടുണ്ട്.

A)​ 11:55 am B) 12:06 am C) 11:50 am D) 12:03 am എന്നിവയാണ് ഓപ്ഷൻനുകൾ. 'എ ഒ' എന്ന ട്വിറ്റർ പേജിലൂടെ പങ്കുവെച്ച ചോദ്യം ഇതിനോടകം 42 മില്യൺ ആളുകൾ കണ്ടു. നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. അർദ്ധരാത്രിക്ക് വളരെ അടുത്ത് നിൽക്കുന്ന സമയം 11:55 am ആണെന്ന് ചൂണ്ടിക്കാട്ടി ചിലർ ഉത്തരം 'A'യാണെന്ന് പറയുന്നു. 

ചിലർ 'D'യാണ് ഉത്തരമെന്നും പറയുന്നുണ്ട്. അർദ്ധരാത്രിയെന്നത് 12 am ആണെങ്കിൽ അതിനോട് വളരെ അടുത്ത് നിൽക്കുന്ന സമയം 11:55 am അല്ലെങ്കിൽ 12:03 am ആണെന്നാണ് ഇവരുടെ വാദം. ചോദ്യത്തിൽ സോഷ്യൽമീഡിയയിൽ വാദം ഇപ്പോഴും തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല'

'അച്യുതം കേശവം', ബിഹാര്‍ എംഎല്‍എ മൈഥിലി ഠാക്കൂര്‍ അലിഞ്ഞ് പാടി; ഏറ്റുപാടി ഗുരുവായൂരില്‍ ആയിരങ്ങള്‍- വിഡിയോ

അഭിഷേക് ശർമയ്ക്ക് സംഭവിക്കുന്നതെന്ത്? സഞ്ജു തിരികെ വരുമോ?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 41 lottery result

'എയിംസ് വന്നാല്‍ അതിന്റെ മഹത്വം എനിക്ക് മാത്രം, എന്നാല്‍ ഈ പേരില്‍ വോട്ടുപിടിക്കാനില്ല'

SCROLL FOR NEXT