ചന്ദ്രൻ  ഫയൽ
Life

ഭൂമി അടച്ചു പൂട്ടിയപ്പോള്‍ ചന്ദ്രന്‍ തണുത്തു; കോവിഡ് ലോക്ഡൗണില്‍ താപനില താഴ്‌ന്നെന്ന് പഠനം

രാത്രികാലത്ത് ഇക്കാലയളവില്‍ എട്ടു മുതല്‍ 10 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ലോകം കോവിഡ് ലോക്ഡൗണില്‍ നിശ്ചലമായ 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ ചന്ദ്രന്റെ താപനില അസാധാരണമായി കുറഞ്ഞതായി കണ്ടെത്തല്‍. ഭൂമിയുടെ ഉപഗ്രഹത്തിന്റെ പരമാവധി താപനിലയും ഇക്കാലത്ത് കുറവായിരുന്നു. രാത്രികാലത്ത് ഇക്കാലയളവില്‍ എട്ടു മുതല്‍ 10 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്ക്ഡൗണുകളുടെ ഫലങ്ങള്‍ ചന്ദ്രനില്‍ എത്തിയതായിട്ടാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു 'സ്ഥിരതയുള്ള പ്ലാറ്റ്‌ഫോം' ആയി ചന്ദ്രനെ കണക്കാക്കാമെന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകരായ കെ ദുര്‍ഗാപ്രസാദും ജി. അമ്പിളിയും റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കോവിഡ് 19 രോഗത്തിന്റെ വ്യാപനം തടയുന്നതിനായി കൊണ്ടുവന്ന ലോക്ക്ഡൗണ്‍ ആദ്യമായി ചൈനയിലും ഇറ്റലിയിലും 2020 മാര്‍ച്ചില്‍ നിലവില്‍ വന്നു. പിന്നാലെ മറ്റു രാജ്യങ്ങളും ലോക്ഡൗണ്‍ നടപ്പാക്കുകയായിരുന്നു. ഇതോടെ ലോക ജനസംഖ്യയുടെ ബഹുഭൂരിഭാഗവും വീടിനുള്ളിലൊതുങ്ങി. ലോക്ക്ഡൗണ്‍ മൂലം മനുഷ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെട്ടതോടെ വ്യാവസായിക മലിനീകരണം, ഗതാഗതം, ഫോസില്‍ ഇന്ധന ഉപയോഗം എന്നിവയിലും ഗണ്യമായ കുറവുണ്ടായി.

മനുഷ്യന്റെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെട്ടത് ഹരിതഗൃഹ വാതക ബഹിര്‍ഗമനവും മലിനീകരണത്തിന്റെ അളവും കുറയാന്‍ കാരണമായി. ഇതേത്തുടര്‍ന്ന് രാത്രികാലങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് കുറഞ്ഞ താപമാണ് പുറത്തു വിട്ടത്. ഈ താപത്തിന്റെ ഒരു ഭാഗം രാത്രിയില്‍ ചന്ദ്രന്റെ ഭൂമിയെ അഭിമുഖീകരിക്കുന്ന ഭാഗത്തേക്ക് എത്തി ചന്ദ്രോപരിതലത്തെ ചൂടാക്കിയിരുന്നത്. രാത്രികാല താപനിലയില്‍ ഏകദേശം 8-10 കെല്‍വിന്‍ വ്യതിയാനം നിരീക്ഷിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

തേജസ്വിക്ക് നിര്‍ണായകം; ബിഹാറില്‍ ആദ്യഘട്ട വിധിയെഴുത്ത് നാളെ

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

SCROLL FOR NEXT