പ്രതീകാത്മക ചിത്രം 
Life

കാമുകന് വേണ്ടി ഒറ്റ മാസം കൊണ്ട് കൂട്ടിയത് 35 കിലോ ഭാരം; ഒടുവിൽ 'തേപ്പ്'

ഒറ്റ മാസം കൊണ്ട് യുവതി കൂട്ടിയത് 35 കിലോ ഭാരം 

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയം പലരെയും അന്ധരാക്കാറുണ്ട്. അത്തരത്തിൽ കാമുകന്റെ വാക്ക് വിശ്വസിച്ച് സ്വന്തം ജീവിതം ഇല്ലാതാക്കിയ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്നത്. ചൈനയിൽ മോഡലായിരുന്ന സെങ് എന്ന യുവതി തന്റെ കാമുകന്റെ സന്തോഷത്തിന് 35 കിലോ ശരീരഭാരമാണ് ഒറ്റ മാസം കൊണ്ട് കൂട്ടിയത്.

മോഡലിങ് ഏജൻസിയുടെ ആവശ്യപ്രകാരം ശരീരഭാരം 50 കിലോ ആയിട്ടാണ് യുവതി നിലനിർത്തിയിരുന്നത്. എന്നാൽ കാമുകന് തടിച്ച പെൺകുട്ടിയെയാണ് ഇഷ്‌ടമെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. 

എന്നാൽ ശരീര ഭാരം കൂട്ടിയതോടെ യുവതിയുടെ ജോലി നഷ്‌ടമായി. കൂടാതെ നിരവധി ആരോ​ഗ്യ പ്രശ്‌നങ്ങളും പിടിമുറിക്കി. ഇതിലെല്ലാം രസം യുവതിയോട് ശരീരഭാരം കൂട്ടാൻ പറഞ്ഞ കാമുകൻ അവസാനം കാലു മാറി. സാമൂഹിക മാധ്യമത്തിലൂടെയാണ് സെങ് തന്റെ ദുരവസ്ഥ പങ്കുവെച്ചത്. കാമുകന്റെ ചാറ്റ് സഹിതമാണ് യുവതി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്‌‌തത്. തടി കൂടിയ ശേഷം തീരെ സ്ഥിരതയില്ല എന്നു പറഞ്ഞാണ് കാമുകൻ യുവതിയെ ഉപേക്ഷിക്കുന്നത്.

പിരിയുന്നതിൽ തനിക്ക് പ്രശ്‌നമില്ല എന്നാൽ വാ​ഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കരുതെന്ന് യുവതി പറഞ്ഞു. യുവതിയുടെ അനുഭവകഥയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. മറ്റൊരാൾക്ക് വേണ്ടി ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നായിരുന്നു ഒരാളുടെ കമന്റ്. യുവതിയോട് സഹതാപം പ്രകടിപ്പിച്ചും ചിലർ കമന്റ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT