മുത്തശി പാരാ​ഗ്ലൈഡിങ് ചെയ്യുന്ന ദൃശ്യം/ ചിത്രം സ്ക്രീൻഷോട്ട് 
Life

ആർക്ക് പ്രായമായെന്ന്!.. 80-ാം വയസിൽ സാരിയുടുത്ത് കൂളായി മുത്തശിയുടെ പാരാ​ഗ്ലൈഡിങ്; വീഡിയോ വൈറൽ

ചെറുമകളായ സെലീന മോസസാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

'പ്രായം വെറും നമ്പർ മാത്രമാണ് എന്റെ മുത്തശി അത് പണ്ടേ തെളിയിച്ചതാണ്'. ഏഴ് വർഷങ്ങൾക്ക് മുൻപ് എൺപതാം വയസിൽ പാരാഗ്ലൈഡിങ് ചെയ്ത് അതിശയിപ്പിക്കുന്ന ഒരു മുത്തശിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറുമകളായ സെലീന മോസസാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. മുത്തശിയുടെ ധീരതയെ പ്രശംസിച്ചും പ്രചോദനമാക്കിയെടുത്തും നിരവധി പേർ രം​ഗത്തെത്തി. വീഡിയോയ്ക്ക് നാല് ലക്ഷത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ കമന്റുകളും വന്നു.

മുത്തശി ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. എന്നാൽ അവരുടെ ഓർമകൾ എപ്പോഴും കൂടെയുണ്ട്. ​ഒരുപാട് നാളുകൾക്ക് ശേഷം ​ഗ്യാലറി തപ്പിയപ്പോൾ കിട്ടിയതാണ് ഈ പഴയ വീഡിയോ. മുത്തശി ഹീറോ ആയിരുന്നെന്നും. ഈ വീഡിയോ നിരവധി പേർക്ക് പ്രചോദനമാകട്ടെ എന്നും പറഞ്ഞാണ് സലീന കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT