വിഡിയോ സ്ക്രീൻഷോട്ട് 
Life

തലയിൽ തലോടി സിംഹത്തെ ലാളിച്ച് യുവതി; വിഡിയോ വൈറൽ 

വളർത്തു മൃഗത്തെ ലാളിക്കുന്ന ലാഘവത്തോടെയാണ് വിഡിയോയിൽ യുവതി സിംഹത്തെ താലോലിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങൾക്കൊപ്പമുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്. ചിലത് ആശ്ചര്യത്തോടെയും അത്ഭുതത്തോടെയുമൊക്കെ നമ്മൾ കണ്ടിരിക്കുമെങ്കിൽ മറ്റുചിലത് ഉള്ളിൽ ഒരു പേടിയോടെയായിരിക്കും കണ്ടു തീർക്കുക. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ഒരു വളർത്തു മൃഗത്തെ ലാളിക്കുന്ന ലാഘവത്തോടെ സിംഹത്തെ ഓമനിക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇത്. യുവതിയുടെ മുഖത്ത് യാതൊരുവിധ ഭയവും ഇല്ല. സിംഹത്തെ യുവതി തലോടുന്നതാണ് വിഡിയോയിൽ കാണാനാകുക. സിംഹത്തിന്റെ കഴുത്തിൽ ചങ്ങലയുണ്ടെങ്കിലും തൊട്ടടുത്തു നിന്നാണ് യുവതിയുടെ സ്നേഹപ്രകടനം. തൊട്ടടുത്തു തന്നെ മറ്റൊരു സിംഹത്തെയും കാണാം. 

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വിഡിയോ ശ്രദ്ധനേടിയതിന് പിന്നാലെ നിരവധിപ്പേരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. ചിലർ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തുമ്പോൾ മറ്റുചിലർ‌ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കേസെടുക്കണം എന്ന അഭിപ്രായക്കാരാണ്. എന്തിനാണ് ഇത്രയും സാഹസികത കാണിക്കുന്നതെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി