വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Life

സൈക്കിള്‍ സ്‌കിപ്പിങ്; ഇത് അപാര ബാലന്‍സിങ്ങ്, സാഹസിക വിഡിയോയുമായി പെണ്‍കുട്ടി, വൈറല്‍

സൈക്കിള്‍ ചവിട്ടിക്കൊണ്ട് സ്‌കിപ്പിങ് ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് വൈറലാകുന്ന

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ തുറക്കുമ്പോള്‍ തന്നെ സാഹസിക വിഡിയോകള്‍ കൊണ്ട് നിറയുന്ന അവസ്ഥയാണിപ്പോള്‍. എന്ത് റിസ്‌ക്കെടുത്തും വൈറലാകാനുള്ള ശ്രമമാണ് ഇത്തെന്ന് വിമര്‍ശനമുയരുന്നുണ്ടെങ്കിലും ഇത്തരം റിസ്‌ക് എടുക്കുന്നവര്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. ഇപ്പോഴിതാ സൈക്കിള്‍ ചവിട്ടിക്കൊണ്ട് സ്‌കിപ്പിങ് ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് വൈറലാകുന്നത്. 

കൈവിട്ട് സൈക്കിള്‍ ചവിട്ടുകയാണ് പെണ്‍കുട്ടി. കൈയില്‍ സ്‌കിപ്പിങ് റോപ്പുമുണ്ട്. സ്പീഡില്‍ സൈക്കിള്‍ ചവിട്ടി അതിനൊപ്പം സ്‌കിപ്പിങ്ങും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. 2023 എന്ന് വസ്ത്രത്തില്‍ എഴുതിവച്ചുകൊണ്ടാണ് പ്രകടനം. എല്ലായിടത്തും 2023നെക്കുറിച്ചുള്ള ചര്‍ച്ചകളാണെന്നും ഇതെങ്ങനെ സ്‌കിപ്പ് ചെയ്യാമെന്ന രസകരമായ ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തിരക്കുള്ള ഹൈവേയിലാണ് ഈ സാഹസിക പ്രകടനം ഷൂട്ട് ചെയ്തിരിക്കുന്നത്. 

പെണ്‍കുട്ടിയുടെ ബാലന്‍സിങ്ങ് കഴിവ് അപാരമാണെന്നാണ് വിഡിയോ കണ്ടവര്‍ കുറിക്കുന്നത്. കുറേപ്പേര്‍ അഭിനന്ദന കമന്റുകള്‍ കുറിച്ചിട്ടുണ്ടെങ്കിലും മറ്റുചിലര്‍ ഇത്തരം സാഹസികത ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ്. തിരക്കുള്ള റോഡില്‍ ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ റോഡിലെ മറ്റാളുകളെ കൂടി ശ്രദ്ധതെറ്റിക്കുന്നതും അപകടത്തിലാക്കുന്നതും ആണെന്നാണ് കമന്റുകള്‍. ഒരു ചെറിയ പിഴവ് പോലും വലിയ അപകടത്തിലേക്ക് ചെന്നെത്തിക്കുമെന്നാണ് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സുരക്ഷാ മുന്‍കരിതലുകള്‍ എടുക്കാത്തതിനും പെണ്‍കുട്ടി വിമര്‍ശനമുയരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT