ബസിനുള്ളിൽ സ്‌ത്രീകളുടെ അടി/ ചിത്രം ട്വിറ്റർ 
Life

സീറ്റ് കിട്ടിയില്ല, ബസിനുള്ളിൽ സ്ത്രീകളുടെ തല്ലുമാല സ്റ്റൈൽ അടി, പൊലീസ് വന്നിട്ടും രക്ഷയില്ല

ബസിനുള്ളിൽ സീറ്റിന് വേണ്ടി സ്‌ത്രീകൾ പരസ്‌പരം അടി

Author : സമകാലിക മലയാളം ഡെസ്ക്

ദിവസവും പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ടൊവിനോ തോമസിന്റെ തല്ലുമാല സ്റ്റൈലിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പക്ഷേ തല്ലുകൂടുന്നത് പുരഷന്മാരല്ല സ്ത്രീകളാണെന്നതാണ് ഒരു വ്യത്യാസം. ബസിനുള്ളിൽ ഒരു സീറ്റിന് വേണ്ടിയുള്ള അടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ വൈറലാകുന്നത്. ഒരു സീറ്റിന് വേണ്ടി ഇത്രയും സാഹസത്തിന്റെ ആവശ്യമുണ്ടോയെന്നാണ് ഈ വിഡിയോ കണ്ടവരുടെ ചോദ്യം

വിഡിയോയുടെ തുടക്കത്തിൽ തന്നെ ഒരു സ്ത്രീ സീറ്റിന് വേണ്ടി വഴക്കിടുന്നത് കാണാം. തുടർന്ന് മറ്റൊരു സ്ത്രീ പിന്നിൽ നിന്നും അവരുടെ മുടിപിടിച്ചു വലിക്കുന്നതും. പരസ്പരം അടികൂടുന്നതും വിഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്നവർ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടി നിർത്താൻ കൂട്ടാക്കുന്നില്ല. പിന്നീട് പൊലീസ് വന്നെങ്കിലും രക്ഷിയുണ്ടായില്ല. ബസിൽ നിന്നും ഇറങ്ങിയിട്ടും ഇരുവരും തമ്മിലുള്ള അടി തുടർന്നു. 

​ഗർക്കെ കലേഷ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. വിഡിയോ ഷയർ ചെയ്‌തതിന് പിന്നാലെ നിരവധി ആളുകളാണ് വിഡിയോ കണ്ടത്. നിരവധി കമന്റുകളും വിഡിയോയ്‌ക്ക് ലഭിച്ചു. ഡൽഹി അടിപിടികളുടേയും തലസ്ഥാനമാണ്. ഐലവ്‌ഡൽഹി എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT