Life

'സാരിയോട് പ്രിയമേറി മലയാളി പെണ്ണുങ്ങള്‍', നഗര- ഗ്രാമ വ്യത്യാസമില്ലാതെ പര്‍ച്ചേസില്‍ കുതിപ്പ്

മലയാളി കുടുംബം ശരാശരി മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു

Author : വിദ്യാനന്ദന്‍ എംഎസ്‌

കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് സാരിയോടുള്ള പ്രിയം കൂടുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഒരു മലയാളി കുടുംബം ശരാശരി മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു എന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഉപഭോക്തൃ ചെലവിനെക്കുറിച്ചുള്ള കേന്ദ്ര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലേ വര്‍ഷം ഇത് നാല് മാസത്തിലൊരിക്കലായിരുന്നു.

നഗരപ്രദേശങ്ങളിലെ കുടുംബങ്ങളും മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു. പര്‍ച്ചേസില്‍ തലേവര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവുണ്ട്.

ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കും പ്രചാരം കൂടിയിട്ടുണ്ട്. 'ഷെര്‍വാണി, ലെഹങ്ക, ഗൗണ്‍' എന്നിവയുടെ ഉപഭോഗം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇരട്ടിയായി. ഗ്രാമപ്രദേശങ്ങളില്‍ 'കുര്‍ത്തി, കമീസ്' എന്നിവയുടെ ഉപഭോഗം 93 ശതമാനവും 'പൈജാമ, സല്‍വാര്‍, ലെഗ്ഗിങ്സ്, പലാസോ' എന്നിവയുടെ ഉപഭോഗം 57 ശതമാനവും വര്‍ദ്ധിച്ചു.

സ്ത്രീകളും, പുരുഷന്മാരും കുട്ടികളുമൊക്കെ വസ്ത്രത്തിനായി ചെലവിടുന്ന തുകയിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. 2023 -24 ല്‍ ഗ്രാമീണ കുടുബങ്ങള്‍ വസ്ത്രങ്ങള്‍ക്കായി ശരാശരി 3321 രൂപ ചെലവിട്ടു. നഗരപ്രദേശങ്ങളിലിത് 3516 രൂപയായിരുന്നു. തലേവര്‍ഷം ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വസ്ത്ര ചെലവ് യഥാക്രമം 2648 രൂപ, 3136 എന്നിങ്ങനെയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍