കോര്‍ച്ചെവല്‍ ആള്‍ട്ടിപോര്‍ട്ട് എക്‌സ്
Life

അപകടം പതിയിരിക്കുന്ന ഇടങ്ങള്‍, ലോകത്തെ കുഞ്ഞന്‍ വിമാനത്താവളങ്ങള്‍ ഇവയാണ്

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രമാർഗവും വിമാനയാത്ര തന്നെയാണെന്നതില്‍ സംശയമില്ല. ഓരോ വർഷവും റോഡ്, റെയില്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ ചെറിയൊരു ശതമാനം പോലും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നില്ല എന്നതാണ് സത്യം. എങ്കിലും ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള ചില വിമാനത്താവളങ്ങളെക്കുറിച്ച് അറിയാം

ജുവാഞ്ചോ യറാസ്‌ക്വിന്‍ വിമാനത്താവളം

ജുവാഞ്ചോ യറാസ്‌ക്വിന്‍ വിമാനത്താവളം

ലോകത്ത് ഏറ്റവും നീളം കുറഞ്ഞ റണ്‍വേയുള്ള വിമാനത്താവളം. 400 മീറ്ററാണ് റണ്‍വേയുടെ നീളം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിമാനത്താവളം സാബ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.

ലുക്ല എയര്‍പോര്‍ട്ട്

ലുക്ല എയര്‍പോര്‍ട്ട്

കിഴക്കന്‍ നേപ്പാളിലെ സഗര്‍മധ ജില്ലയില്‍, സമുദ്രനിരപ്പില്‍ നിന്ന് 9300 അടി ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ലുക്ല ടൗണില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് ഇവിടെ നിന്നും വിമാനസര്‍വീസുണ്ട്. എവറസ്റ്റിന്റെ ബേസ് ക്യാംപായതിനാല്‍ സാഹസികയാത്രികരുടെ ഇടത്താവളമാണ് ഇവിടം. 527 മീറ്റര്‍ മാത്രമാണ് റണ്‍വേയുടെ നീളം.

ബാര എയര്‍പോര്‍ട്ട്

ബാര എയര്‍പോര്‍ട്ട്

ബിച്ച് റണ്‍വേ ആയതിനാല്‍ മറ്റുവിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. സ്‌കോട്ട്‌ലന്‍ഡിലാണ് വിമാനത്താവളമാണ്. റണ്‍വേയുടെ നീളം 2300 മീറ്റര്‍. വിമാനങ്ങള്‍ തിരമാലകള്‍ക്ക് മീതെയാണ് ലാന്‍ഡ് ചെയ്യുന്നത്.

കോര്‍ച്ചെവല്‍ ആള്‍ട്ടിപോര്‍ട്ട്

കോര്‍ച്ചെവല്‍ ആള്‍ട്ടിപോര്‍ട്ട്

ഫ്രഞ്ച് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്നു. ശൈത്യകാലത്ത് ഇവിടെ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യുന്നത് ഏറെ പ്രയാസപ്പെട്ടാണ്. 537 മീറ്ററാണ് റണ്‍വേയുടെ നീളം.

ബാര്‍ യെഹൂദ എയര്‍ഫീല്‍ഡ്

ബാര്‍ യെഹൂദ എയര്‍ഫീല്‍ഡ്

ഭൂമിയുടെ ഏറ്റവും താഴ്ന്ന പോയന്റില്‍ സ്ഥിതി ചെയ്യുന്നു. ഇസ്രയേലിലെ മസാദയില്‍ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 385 മീറ്റര്‍ താഴെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ചിത്രപ്രസിദ്ധമായ സ്ഥലമായ മസാദയില്‍ എത്തുന്ന സഞ്ചാരികള്‍ ഈ ചെറുവിമാനത്താവളത്തിലാണ് ഇറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT