സാവുലി മാസ്‌ക് ഡാന്‍സ് ഇന്‍സ്റ്റഗ്രാം
Life

'മൈക്കല്‍ ജാക്സനെ വെല്ലും, ലോകത്തെ അസാധ്യമായ നൃത്തം'; വീണ്ടും വൈറലായി 'സാവുലി മാസ്‌ക് ഡാന്‍സ്', വിഡിയോ

നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ മുഖത്ത് ഒരു മാസ്‌ക് വച്ചിരിക്കുന്നതായി കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും 'അസാധ്യമായ നൃത്തം' എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം നേടിയ സാവുലി മാസ്‌ക് ഡാന്‍സ് വീണ്ടും തരംഗമാകുന്നു. ജേസണ്‍ വാങ്' എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നാണ് ഈ വിഡിയോ വീണ്ടും വൈറലായത്.

നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ മുഖത്ത് ഒരു മാസ്‌ക് വച്ചിരിക്കുന്നതായി കാണാം. ആ മാസ്‌ക് അറിയപ്പെടുന്നത് സാവുലി മാസ്‌ക് എന്നാണ്. ഗുരോ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗമാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ ഐവറി കോസ്റ്റിലാണ് സാവുലി നൃത്തം കൂടുതലും കാണുന്നത്.

ഈ നൃത്തം മൈക്കല്‍ ജാക്സന്റെ ഡാന്‍സിന് പ്രചോദനം നല്‍കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നത്. സാവുലി മാസ്‌കിന്റെ വിഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് വിഡിയോ കണ്ടത്.

നൃത്തത്തിന് മൈക്കല്‍ ജാക്സന്റെ മൂണ്‍ വാക്കുമായി സാമ്യമുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു. സാവുലി മാസ്‌കിന്റെ വിഡിയോ 'ഇത് സെന്‍ട്രല്‍ ഐവറി കോസ്റ്റില്‍ നിന്നുള്ള സാവുലി നൃത്തമാണ്. ലോകത്തിലെ തന്നെ അസാധ്യമായ നൃത്തം' എന്നും പലരും കമന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം