വിഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Life

'അപ്രതീക്ഷിത ആളുകൾ സമ്മാനിക്കുന്ന അപ്രതീക്ഷിത സന്തോഷം'; സൊമാറ്റോ ഡെലിവെറി ബോയ്ക്ക് കിട്ടിയ സമ്മാനം, വിഡിയോ

ഒരു ഫുഡ് ഡെലിവെറി ബോയിയെ കൂടി തങ്ങളുടെ പുതുവത്സരാഘോഷത്തിൽ പങ്കാളിയാക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ

Author : സമകാലിക മലയാളം ഡെസ്ക്

പെട്ടെന്ന് അതിഥികൾ വരുമ്പോൾ മുതൽ ആഘോഷാവസരങ്ങളിൽ വരെ ഭക്ഷണം ഓർഡർ ചെയ്യാം എന്നാണ് പലരും ആദ്യം ചിന്തിക്കുന്നത്. ഓരോ വർഷവും ഓൺലൈൻ ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്ന് നിസംശയം പറയാം. ഇക്കുറി പുതുവത്സര ദിനത്തിൽ ഓൺലൈൻ ഓർഡർ നിരക്ക് കൂടിയെന്നുതന്നെയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവെറി കമ്പനികളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും കണക്കുകൾ. 

വിശേഷദിവസങ്ങളിൽ ഓൺലൈൻ ഓർഡറുകൾ കൂടുന്നതുകൊണ്ടുതന്നെ ഡെലിവെറി ഏജന്റുമാർക്കും പണി ഇരട്ടിയായിരിക്കും. ഇപ്പോഴിതാ ഒരു ഫുഡ് ഡെലിവെറി ബോയിയെ കൂടി തങ്ങളുടെ പുതുവത്സരാഘോഷത്തിൽ പങ്കാളിയാക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.  31ന് രാത്രി 11മണിയോടെ ഓർഡർ ചെയ്ത ഭക്ഷണം കൃത്യം 12മണിക്ക് എത്തി. പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിക്കാൻ തയ്യാറെടുത്ത് നിൽക്കുന്ന യുവാക്കൾക്ക് ഇടയിലേക്കാണ് ഭക്ഷണവുമായി സൊമാറ്റോയുടെ ഡെലിവെറി ബോയ് എത്തിയത്. ഉടൻ തന്നെ അയാളെ തങ്ങളുടെ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുകയായിരുന്നു അവർ. ആദ്യം സ്നേഹപൂർവം ക്ഷണം നിരസിച്ചെങ്കിലും യുവാക്കളുടെ നിർബന്ധപ്രകാരം ഇദ്ദേഹം കേക്ക് മുറിച്ചു. ഇതിൻറെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം