Life

അച്ഛന്മാരാവാന്‍ ആഗ്രഹം, മുട്ടമോഷ്ടിച്ച് പെന്‍ഗ്വിന്‍ സ്വവര്‍ഗദമ്പതികള്‍

നെതര്‍ലാന്‍ഡിലെ ഡിരെന്‍പാര്‍ക്ക് അമേഴ്‌സ്ഫൂട്ട് എന്ന മൃഗശാലയിലെ ആഫ്രിക്കന്‍ പെന്‍ഗ്വിനുകളാണ് ഇരുവരും

Author : സമകാലിക മലയാളം ഡെസ്ക്

നെതര്‍ലാന്‍ഡ്‌സിലെ ഒരു മൃഗശാലയിലെ രണ്ട് പെന്‍ഗ്വിനുകളാണ് ഇപ്പോള്‍ ലോകത്തെ കൗതുകത്തിലാഴ്ത്തുന്നത്. ഈ ജോടികള്‍ മറ്റൊരു പെന്‍ഗ്വിന്നിന്റെ മുട്ട കട്ടെടുത്തു...എന്നിട്ടതിനെ പൊന്നുപോലെ നോക്കുന്നു എന്നാണ് മൃഗശാലയിലെ ജീവനക്കാര്‍ പറയുന്നത്...ഒരേ ലിംഗത്തില്‍പ്പെട്ട പെന്‍ഗ്വിന്‍ ദമ്പതികളാണ് ഇവര്‍...

നെതര്‍ലാന്‍ഡിലെ ഡിരെന്‍പാര്‍ക്ക് അമേഴ്‌സ്ഫൂട്ട് എന്ന മൃഗശാലയിലെ ആഫ്രിക്കന്‍ പെന്‍ഗ്വിനുകളാണ് ഇരുവരും. അച്ഛനാവാനുള്ള കൊതിയോടെ മറ്റൊരു പെന്‍ഗ്വിന്‍ ദമ്പതിമാരുടെ മുട്ട ആരും ഇല്ലാത്ത സമയം നോക്കി ഇവര്‍ എടുക്കുകയായിരുന്നു. പെന്‍ഗ്വിനുകള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗം സാധാരണയായി കാണപ്പെടുത്തതാണ്. എന്നാല്‍ തങ്ങളുടെ കുട്ടിക്കായി ഇരുവരുടേയും ഭാഗത്ത് നിന്നുണ്ടായ നീക്കമാണ് കൗതുകം നിറയ്ക്കുന്നത്. 

ഈ ദമ്പതികള്‍ക്കൊപ്പം മുട്ട വിരിഞ്ഞ് കുഞ്ഞ് എത്തുന്നതിന് കാത്തിരിക്കുകയാണ് ലോകവും. പെന്‍ഗ്വിനുകളുടെ പ്രചനനകാലമാണ് ഇവിടെ ഇപ്പോള്‍. സീസണിലെ ആദ്യ പെന്‍ഗ്വിന്‍ കുഞ്ഞിനെ അവര്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഈ ദമ്പതിമാര്‍ കൈക്കലാക്കിയിരിക്കുന്ന മുട്ട ഫെര്‍ട്ടിലൈസ്ഡ് ആണോ എന്ന ആശങ്കയുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT