Life

അതുകൊണ്ടു അവള്‍ക്കു ഞങ്ങള്‍ 'ജിഎസ്ടി' എന്ന പേരിട്ടു!

Author : സമകാലിക മലയാളം ഡെസ്ക്

ഛത്തിസ്ഗഢ്: ജിഎസ്ടി എന്നത് നമുക്ക് നികുതിയാണെങ്കില്‍ ചത്തീസ്ഗഢിലുള്ള ഒരു കുടുംബത്തിനു മകളുടെ പേരുമാണ്. രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണം ജൂലൈ ഒന്നിന് നടപ്പാക്കുമ്പോള്‍ ചത്തീസ്ഗഢ് സ്വദേശി ജഗദീഷ് പ്രസാദിനു ഒരു മകള്‍ ജനിച്ചു. മകള്‍ക്കു എന്തു പേരിടണമെന്ന് പ്രസാദിനു കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല. ജിഎസ്ടി എന്നു തന്നെ പേരിട്ടു.ജിഎസ്ടി എന്ന ചരക്കു സേവന നികുതി ജൂലൈ ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ജിഎസ്ടി ജനിച്ചതും ജൂലൈ ഒന്നിന് അര്‍ധരാത്രി 12.2നാണ്.

പേര് വമ്പന്‍ ഹിറ്റായതോടെ ഗ്രാമവാസികള്‍ കൂട്ടത്തോടെ ജിഎസ്ടിയെ കാണാന്‍ വന്നുവെന്നതാണ് മറ്റൊരു കാര്യം. മകളുടെ ജനനത്തോടെ ഈ ഗ്രാമം മുഴുവന്‍ പ്രശസ്തമായെന്നാണ് ആളുകള്‍ പറയുന്നത്!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു