Life

'അത് ചെയ്ത ചേട്ടന് ആയിരം നന്ദി, ഞാന്‍ ഇനിയും വീഡിയോ ചെയ്യും'; സൈബര്‍ ആക്രമണത്തിന് ഇരയായ നീതു പറയുന്നു

നീതുവിനെ കളിയാക്കിക്കൊണ്ട് ഈ വീഡിയോ ഫേയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ടിക് ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ആക്ഷേപം ഏല്‍ക്കേണ്ടിവന്ന പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്. ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന തലക്കെട്ടിട്ട് തന്റെ വിഡിയോ ഷെയര്‍ ചെയ്ത ചേട്ടന് നന്ദി പറഞ്ഞുകൊണ്ടാണ് നീതു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആദ്യം ഇത് കണ്ടപ്പോള്‍ താന്‍ വളരെ അധികം തകര്‍ന്നു പോയെന്നാണ് നീതു പറയുന്നത്. ഇതിന് പിന്നാലെ താന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് ഇത്ര അധികം പിന്തുണയുണ്ടെന്ന് മനസിലായതെന്നും തനിക്ക് കട്ടക്ക് കൂടെനിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായും നീതു പറഞ്ഞു. താന്‍ ഇനിയും ടിക് ടോക്കില്‍ വീഡിയോ ഇടുമെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും നീതു കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസമാണ് നീതുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തമിഴ് ഗാനത്തിനൊപ്പം കരയുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. നീതുവിനെ കളിയാക്കിക്കൊണ്ട് ഈ വീഡിയോ ഫേയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന് വന്ന കമന്റുകളെല്ലാം നീതുവിനെ ആക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു. ഇതിന് പിന്നാലെ ഹ്രസ്വചിത്ര സംവിധായകനായ ആര്യന്‍ നിഷാദ് രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

'ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി, വാര്‍ത്തകള്‍ വസ്തുകളല്ല'; രാജി റിപ്പോര്‍ട്ടുകള്‍ തള്ളി അലോഷ്യസ് സേവ്യര്‍

'മദ്യപാനം പൂർണമായും നിർത്തി, ആരോ​ഗ്യത്തോടെ ഇനിയും കളിക്കണം'; വെളിപ്പെടുത്തി ഇന്ത്യൻ താരം

എസി ഇല്ലാതെ വീട് തണുപ്പിക്കാം ; ഇവ ചെയ്തു നോക്കൂ

SCROLL FOR NEXT