30 അല്ലെങ്കില്‍ 60 ദിവസം തങ്ങാം; പുതിയ വിസ വിശദാംശങ്ങള്‍ പുറത്തുവിട്ട് ജിഡിആര്‍എഫ്എ

Dubai event visit visa details
Dubai International Airport എ പി
Edited By:
Updated on: 
1 min read

ദുബൈ: യുഎഇയില്‍ നടപ്പാക്കുന്ന 'ഇവന്റ്‌സ് വിസിറ്റ് വിസ'യുടെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് ജിഡിആര്‍എഫ്എ ദുബൈ. യുഎഇയില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മേളകള്‍, കായികസാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ളതാണ് വിസ.

ഈ വിസയില്‍ യുഎഇയില്‍ 30 അല്ലെങ്കില്‍ 60 ദിവസം തങ്ങാം. ഒരുതവണ പ്രവേശിക്കാനുള്ള സിംഗിള്‍ എന്‍ട്രി വിസയും ഒന്നിലധികം തവണ പ്രവേശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ലഭ്യമാണ്. കാലാവധി നീട്ടാന്‍ അനുമതി ലഭിച്ചാല്‍ മൊത്തം താമസം പരമാവധി 120 ദിവസം വരെയാകാമെന്നും ജിഡിആര്‍എഫ്എ ദുബൈ വിഡിയോയില്‍ വ്യക്തമാക്കി.

'യുവര്‍ വേ ടു ദുബായ്' പരമ്പരയുടെ ഭാഗമായി പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിസയ്ക്ക് ആവശ്യമായ രേഖകള്‍, പ്രവേശന രീതി, യുഎഇയില്‍ തങ്ങാവുന്ന കാലാവധി എന്നിവ വിശദീകരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികള്‍ക്കും ഈ വിസ ലഭിക്കും. സമ്മേളന പ്രതിനിധികള്‍, പ്രഭാഷകര്‍, പ്രദര്‍ശകര്‍, ക്ഷണിതാക്കളായ സന്ദര്‍ശകര്‍ എന്നിവര്‍ക്ക് സംഘാടകര്‍ മുഖേന അപേക്ഷിക്കാം.

പരിപാടിയുടെ വിശദാംശങ്ങളും വിദേശത്തുനിന്ന് പ്രതീക്ഷിക്കുന്ന പങ്കാളികളുടെ എണ്ണവും സംഘാടക സ്ഥാപനം അധികൃതര്‍ക്ക് സമര്‍പ്പിക്കണം. പങ്കെടുക്കുന്നവരുടെ എണ്ണത്തിന് അംഗീകാരം ലഭിച്ച ശേഷം ക്ഷണിതാക്കളുടെ വിസ അപേക്ഷകള്‍ക്ക് സംഘാടകര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാം. വെള്ള പശ്ചാത്തലത്തിലുള്ള വ്യക്തിഗത ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെയോ യാത്രാരേഖയുടെയോ പകര്‍പ്പ്, ആതിഥേയ സ്ഥാപനത്തിന്റെ കത്ത് എന്നിവയാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടതെന്ന് വിഡിയോയില്‍ പറയുന്നു.

Dubai event visit visa details
ലഗേജില്‍ അഞ്ചു രൂപയുടെ 'ഖൈനി'; ഇന്ത്യക്കാരന് 18 ലക്ഷം രൂപ പിഴയിട്ട് ബഹ്റൈന്‍ കോടതി
Dubai event visit visa details
റാസല്‍ഖൈമയിലെ വാഹനാപകടം; 3 മലയാളികളെ തിരിച്ചറിഞ്ഞു
Summary

Dubai event visit visa details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER