Life

'ആ ഒറ്റ നിമിഷം കൊണ്ടാണ് അത് സംഭവിച്ചത്'; ഹോട്ടല്‍ ജീവനക്കാരന്‍ തലകുത്തി വീണു (വീഡിയോ)

ഭാഗ്യം കൊണ്ടാണ് വലിയ അപകടമൊന്നുമില്ലാതെ യുവാവ് രക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്


പലപ്പോഴും ചെറിയ അശ്രദ്ധയാണ് വലിയ അപകടങ്ങള്‍ക്ക് കാരണം. എത്ര അപകടങ്ങള്‍ സംഭവിച്ചാലും അശ്രദ്ധ തുടരുകയും ചെയ്യും. അത്തരത്തില്‍ അശ്രദ്ധകൊണ്ട് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ തലകുത്തി വീണ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ പാലുമായി ഹോട്ടലിനകത്തൂടെ നടക്കുമ്പോള്‍ കൈയിലെ പാല്‍ കവര്‍ നിലത്തുവീണു പൊട്ടുന്നു. വീണ്ടും നടക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്തെ മിനുസമുള്ള ടൈല്‍സില്‍ വഴുതി ഇയാള്‍ തലകുത്തി വീഴുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടമൊന്നുമില്ലാതെ യുവാവ് രക്ഷപ്പെട്ടത്.

മറ്റേ കൈയിലുണ്ടായിരുന്ന പാക്കറ്റില്‍ തല വന്ന് കുത്തിയതുകൊണ്ടാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. അപകടമൊന്നും സംഭവിക്കാത്തതിനാല്‍ ഇയാള്‍ ചിരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT