'5,000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ പുഷ്പക വിമാനമുണ്ടെന്ന്' രൺബീർ; 'മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ' എന്ന് കമന്റുകൾ

'ഇലോൺ മസ്‌ക് അടുത്തിടെ പറക്കുന്ന കാർ കണ്ടുപിടിച്ചു'.
Ranbir Kapoor, Ramayana
Ranbir Kapoor, Ramayanaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

രൺബീർ കപൂർ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണ'. ചിത്രം റിലീസിന് ‌തയ്യാറെടുക്കുകയാണ്. ഇലോൺ മസ്കിന്റെ ഏറ്റവും പുതിയ ഫ്ലയിങ് കാറിന്റെ ആശയത്തെക്കുറിച്ച് രൺബീർ കപൂർ രസകരമായി പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്.

ഫ്ലയിങ് കാറിനെ പുഷ്പക വിമാനവുമായാണ് രൺബീർ താരതമ്യപ്പെടുത്തിയത്. ഇതിന് പിന്നാലെ വൻതോതിലുള്ള ട്രോളുകളാണ് നടനെതിരെ ഉയരുന്നത്. സീ തെലുങ്ക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സിനിമയിലുള്ള പുഷ്പക വിമാനത്തെ കുറിച്ചും അതിന്റെ നിർമാണത്തെക്കുറിച്ചും ശാസ്ത്രീയ വശങ്ങളെക്കുറിച്ചും സിനിമയുടെ സംവിധായകനായ നിതീഷ് തിവാരി സംസാരിക്കുമ്പോഴായിരുന്നു നടൻ വിവാദ പരാമർശം നടത്തിയത്.

"ഇലോൺ മസ്‌ക് അടുത്തിടെ പറക്കുന്ന കാർ കണ്ടുപിടിച്ചു. എനിക്ക് തോന്നുന്നത്, 5,000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ 'പുഷ്പക വിമാനം' വഴി ഇത് സാധ്യമായിരുന്നു എന്നാണ്!"- രൺബീർ പറഞ്ഞു. വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് നടൻ നേരിട്ടു കൊണ്ടിരിക്കുന്നത്.

താരത്തിന്റെ പ്രസ്താവനയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി. അതേസമയം നടനെ പിന്തുണച്ച് സംസാരിക്കുന്നവരുമുണ്ട്. രൺബീറിന്റെ ഈ പരാമർശം, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.

‘അതിപ്പോൾ എവിടെയാണ്’, ‘ഞാൻ കഴിഞ്ഞ ദിവസം എംജി റോഡിൽ കണ്ടതാണ്’, ‘ഫ്ലയിങ് പുഷ്പകിന്റെ കളറെന്താണ്’, ‘ഇലോൺ മസ്കിന്റെ കാറിന് തെളിവെങ്കിലും ഉണ്ട്’, ‘ദയവ് ചെയ്ത് മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ’, എന്നും നിരവധി പേർ കമന്റായി കുറിച്ചിട്ടുണ്ട്.

ഒക്ടോബർ 15 ന് ടെക്സസിൽ നടന്ന ഒരു പരിപാടിയിലാണ് ഇലോൺ മസ്‌ക് ടെസ്‌ലയുടെ പുതിയ റോഡ്‌സ്‌റ്റർ ഫ്ലയിങ് കാർ അവതരിപ്പിച്ചത്. ഒരു വളഞ്ഞ റാംപിലൂടെ കാർ തല കീഴായി ഓടിക്കുകയും അന്തരീക്ഷത്തിലെ വായുവിൽ കറങ്ങി നിൽക്കുകയും തുടങ്ങി അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ ലൈവ് സ്ട്രീം ഇവന്റിൽ നടത്തിയിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ranbir Kapoor, Ramayana
'നീ പോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ; നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും മകനായി ഞാനെന്നും കൂടെയുണ്ടാകും'; ഉള്ളുലഞ്ഞ് ഉബൈദ്
Ranbir Kapoor, Ramayana
'ചുമ്മാ നീ വാ' എന്ന് പറഞ്ഞാണ് സ്കോട്ട്ലൻഡിലേക്ക് വിളിച്ചത്, ചെന്നപ്പോൾ സർപ്രൈസിന് മുകളിൽ സർപ്രൈസ്'; ചേട്ടനെയും ചേച്ചിയെയും കുറിച്ച് കാർത്തി
Ranbir Kapoor, Ramayana
'സുന്ദര രാവണൻ' എത്തി; എംജിയുടെ ശബ്ദത്തില്‍ ലാലേട്ടന്‍; ചാർജാക്കി 'അതിമനോഹര'ത്തിലെ ആദ്യ ഗാനം
Summary

Actor Ranbir Kapoor draws a comparison between Elon Musk's flying car and Pushpaka Vimana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shraddha Kapoor
Alia Bhatt, Ranbir Kapoor
Ranbir Kapoor
Ranbir Kapoor
X

FOLLOW US

ON GOOGLE DISCOVER