Life

ആനമുത്തശ്ശിയ്ക്ക് ഇനി അന്ത്യവിശ്രമം; 72-ാം വയസിൽ അംബികയ്ക്ക് ദയാവധം നൽകി 

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ദയാവധം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണിലെ സ്മിത്ത്സോണിയന്‍ ദേശീയ മൃഗശാലയിൽ ഏഷ്യന്‍ ആനയായ അംബികയെ ദയാവധത്തിന് വിധേയയാക്കി. 72കാരിയായ ആനയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ദയാവധം ചെയ്തത്. അംബികയുടെ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് ആനകള്‍ക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകിയതിന് ശേഷമാണ് ദയാവധം നടത്തിയത്. 

ആനയുടെ മുൻകാലിലെ മുറിവിനെത്തിടർന്ന് ഉണ്ടായ അസ്വസ്ഥതകളാണ് ദയാവധമെന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചത്.  ഭാരം താങ്ങാനാവാതെ കാലില്‍ വളവ് കൂടി വന്നതോടെയാണ് ആനയുടെ അവസ്ഥ വളരെ മോശമായി. ആനയെ എഴുന്നേല്‍പ്പിക്കാന്‍ സൂക്ഷിപ്പികാരും വിദഗ്ധരും പരിശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദയാവധത്തിന് അനുമതി നല്‍കുകയായിരുന്നു. 

1948 കാലത്താണ് അംബിക ജനിച്ചതെന്നാണ് വിവരം. കൂര്‍ഗ് വനംവകുപ്പാണ് അംബികയെ പിടികൂടിയത്. അന്ന് ആനയ്ക്ക് എട്ട് വയസ് പ്രായമുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. 1961 വരെ തടിപിടിക്കാൻ ഉപയോ​ഗിച്ചിരുന്ന ആനയെ പിന്നീട് മൃഗശാലയ്ക്ക് സമ്മാനിക്കുകയായിരുന്നു. വടക്കേ അമേരിക്കയിലെ പ്രായമേറിയ മൂന്ന് ആനകളിലൊന്നായിരുന്നു അംബിക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കറാച്ചി യുഎസ് കോൺസുലേറ്റ് ആക്രമിച്ചു; വെടിയുതിർത്ത് സുരക്ഷാസേന; 9 മരണം, നിരവധി പേർക്ക് പരിക്ക്

വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 6 അബദ്ധങ്ങൾ

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ദുഃഖത്തില്‍ ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസിലായി; ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചത് വളരെ കുറച്ചുപേര്‍: സീമ ജി നായര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പ് സജ്ജം; ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

SCROLL FOR NEXT