ദുഃഖത്തില്‍ ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസിലായി; ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചത് വളരെ കുറച്ചുപേര്‍: സീമ ജി നായര്‍

ചില സത്യങ്ങളും യാഥാര്‍ഥ്യങ്ങളും അറിയുന്നത് വൈകിയാണെന്നു മാത്രം.
Seema G Nair
Seema G Nair
Updated on
2 min read

സഹോദരി ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നടി സീമ ജി നായരുടെ വൈകാരിക കുറിപ്പ് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അച്ഛനെപ്പോലെ തന്നെ ചേര്‍ത്തുപിടിച്ചയാളെന്നായിരുന്നു സഹോദരി ഭര്‍ത്താവിനെക്കുറിച്ച് സീമ പറഞ്ഞത്. ഇതിന് പിന്നാലെ സിനിമ-സീരിയല്‍ രംഗത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സീമ ജി നായര്‍.

Seema G Nair
'ഡിപ്രഷനിലാണ്, നിങ്ങളുടെ പാട്ട് ആശ്വാസമാണ്'; രാഹുൽ മാങ്കൂട്ടത്തില്‍ വന്നത് ക്ഷണിച്ചിട്ടല്ലെന്ന് നന്ദഗോവിന്ദം- വിഡിയോ

വേദനയുടെ സമയത്ത് തന്നെ ചേര്‍ത്തു പിടിച്ചവരേയും വിളിക്കാതെ പോയവരേയും കുറിച്ചാണ് സീമ ജി നായര്‍ കുറിപ്പില്‍ പറയുന്നത്. നടി ബീന ആന്റണിയും ഭര്‍ത്താവ് മനോജും തനിക്കൊപ്പം നിന്നതിനെക്കുറിച്ചും സീമ പറയുന്നുണ്ട്. 42 വര്‍ഷം ആയി ഈ രംഗത്ത് വന്നിട്ട്, നമ്മുടെ ദുഃഖത്തില്‍ ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലാക്കാന്‍ ഇത്രയും വര്‍ഷം വേണ്ടി വന്നുവെന്നാണ് സീമ ജി നായര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

Seema G Nair
കല്യാണപ്പെണ്ണാകാന്‍ കാത്തിരുന്ന തൃഷ, അച്ഛന്റെ എതിര്‍പ്പ് ഗൗനിക്കാതെ വരുണ്‍; നിശ്ചയത്തിന് പിന്നാലെ പിരിഞ്ഞത് എന്തിന്?

എന്റെ ചേട്ടന്റെ ചടങ്ങുകള്‍ ഇന്നലെയാണ് കഴിഞ്ഞത് ,(ബീനയുടെയും മനോജിന്റെയും ഫോട്ടോ ഇട്ടത് അവര്‍ എന്റെ കൂടെ നിന്നത് കൊണ്ടാണ്) ഓരോ വിടവാങ്ങലും നികത്താന്‍ പറ്റാത്തതാണ്, മനസ്സില്‍ ആഴത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ഉണങ്ങാന്‍ എത്രകാലം എടുക്കുമെന്ന് അറിയില്ല. നമ്മുടെ സന്തോഷത്തില്‍ ഒരാള്‍ ചേര്‍ത്ത് പിടിക്കുമെന്നു പറയാറുണ്ടോ എന്നറിയില്ല, പക്ഷെ നമ്മുടെ ദുഃഖത്തില്‍ ഒരാള്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഒരു പരിധിവരെ ആ സമയം കടന്നുപോകാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

42 വര്‍ഷം ആയി ഈ രംഗത്ത് വന്നിട്ട്, നമ്മുടെ ദുഃഖത്തില്‍ ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലാക്കാന്‍ ഇത്രയും വര്‍ഷം വേണ്ടി വന്നു.. ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചവര്‍ വളരെ കുറച്ചുപേര്‍ ചിപ്പി, വത്സല മേനോന്‍, കിഷോര്‍ സത്യ, തെസ്‌നിഖാന്‍, നന്ദു, ജീജ സുരേന്ദ്രന്‍, കൃഷ്ണ തുളസിഭായ്, ശോഭ പ്രിയ അങ്ങനെ കുറച്ചുപേര്‍, മെസേജ് അയച്ചവര്‍ സന്തോഷ് കുറുപ്പ്, കാലടി ഓമന, പ്രേംജിത്, വളരെ കുറച്ചു പേര്‍ (കലാ രംഗത്തുള്ളവരുടെ കാര്യം മാത്രം ആണ് എഴുതുന്നത്).

ചില സത്യങ്ങളും യാഥാര്‍ഥ്യങ്ങളും അറിയുന്നത് വൈകിയാണെന്നു മാത്രം. പക്ഷെ ബീനയും മനോജും കൂടെത്തന്നെ ഉണ്ടായിരുന്നു, സഞ്ചയന ചടങ്ങുവരെ. ഞാനും ബീനയും തമ്മില്‍ കുറഞ്ഞത് 25 വര്‍ഷത്തെ പരിചയം ഉണ്ട്, അടുത്ത ഫ്രണ്ട് ആണോ എന്ന് ചോദിച്ചാല്‍ 'അല്ല' എന്നും വിളിക്കുമോ സംസാരിക്കുമോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്നായിരിക്കും ഉത്തരം.. പക്ഷെ പരസ്പര സ്‌നേഹവും ബഹുമാനവും ഉണ്ട്.. ഇന്നുവരെ മുഖം കറുത്ത് ഒരു വാക്ക് പോലും അങ്ങോട്ടുമിങ്ങോട്ടും പറയേണ്ടിവന്നിട്ടില്ല.. എന്നെ ചേര്‍ത്തു പിടിച്ചതിനു ബീനയോടും മനോജിനോടും നന്ദി എന്ന രണ്ടക്ഷരം എഴുതി തീര്‍ക്കുന്നില്ല, പറഞ്ഞും തീര്‍ക്കുന്നില്ല.. എന്റെ മനസ്സില്‍ ആ രണ്ടക്ഷരം അങ്ങനെ തന്നെ കിടക്കട്ടെ.

ഓരോരുത്തരുടെയും ദുഃഖങ്ങള്‍ക്ക് സമാധാനം കൊടുക്കാന്‍ ഞാന്‍ ഓടിയഓട്ടത്തിന് കയ്യും കണക്കുമില്ല, ഇപ്പോളും ഓടുന്നു.. അതെന്റെ കടമയായി കണക്കാക്കുന്നു.. പക്ഷെ, ഈ രംഗത്ത് നിന്നല്ലാതെ ഒരുപാട് പേര്‍ ചേര്‍ത്ത് പിടിച്ചു, നന്ദു മഹാദേവയുടെ അച്ഛനും അമ്മയുമടക്കം ഒരുപാട് പേര്‍.. എല്ലാവരോടും ഒന്ന് മാത്രം. ഓണ്‍ലൈന്‍ മീഡിയസിനോടോരപേക്ഷ, ഈ പോസ്റ്റിനെ കീറിമുറിക്കല്ലേ. ഈ പോസ്റ്റ് പലര്‍ക്കും മനസിലാകുന്നില്ലയെന്ന് ,താഴെ ഒരു പോസ്റ്റുണ്ട് ,അത് വായിച്ചാലും ,ഈ പോസ്റ്റ് കൃത്യമായി വായിച്ചാലും കാര്യങ്ങള്‍ മനസിലാകും, എന്തേലും വായിച്ചിട്ടു മനസിലാകുന്നില്ല എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്.

Summary

Seema G Nair pens a note about her brother in law's demise. Says Beena Antony and Manjo stood with her through out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com