Life

ഇങ്ങനെയുമാകാം ലോക്ക്ഡൗണ്‍; അണ്ണാന്മാര്‍ക്ക് ഒരുക്കിയ പിക്‌നിക് ടേബിളിന്റെ ചിത്രം വൈറല്‍ 

മേശ നിര്‍മ്മിച്ചതിന് പുറമേ അണ്ണാന്മാര്‍ക്കായി പഴങ്ങളും കായ്ക്കളും ഒരുക്കിവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്


കോവിഡ് 19 ലോകമാസകലം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ സെല്‍ഫ് ഐസൊലേഷന്റെ വിരസത മാറ്റാന്‍ ഒരു കിടിലന്‍ ആശയം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കക്കാരനായ റിക്ക് കലിനോവ്‌സ്‌കി. അണ്ണാന്മാര്‍ക്ക് പിക്‌നിക്ക് മേശ ഒരുക്കിയിരിക്കുകയാണ് 43 കാരനായ റിക്ക്. മേശ നിര്‍മ്മിച്ച് തന്റെ സ്വീകരണ മുറിയുടെ ജനാലയ്ക്ക് പുറത്തായി സ്ഥാപിച്ചു. 

എന്നും രാവിലെ കാപ്പി കുടിക്കുമ്പോള്‍ അണ്ണാന്മാരെ കാണാം എന്നതാണ് റിക്കിന്റെ ആഗ്രഹം. മേശ നിര്‍മ്മിച്ചതിന് പുറമേ അണ്ണാന്മാര്‍ക്കായി പഴങ്ങളും കായ്ക്കളും ഒരുക്കിവച്ചിട്ടുണ്ട്. അനിശ്ചിതത്വം നിറഞ്ഞുനില്‍ക്കുന്ന ഈ സമയത്ത് ഇത്തരം കാഴ്ചകള്‍ തനിക്ക് സന്തോഷം പകരുമെന്നാണ് റിക്കിന്റെ വാക്കുകള്‍. 

റിക്ക് താന്‍ നിര്‍മ്മിച്ച പിക്‌നിക്ക് ടേബിളിന്റെ ചിത്രം പങ്കുവച്ചതോടെ ട്വിറ്ററില്‍ ഈ ആശയം ഏറെ വൈറലായി. ഈ മേശയില്‍ അണ്ണാന്മാര്‍ വന്നിരിക്കുന്ന ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് കമന്റുകള്‍ ഏറെയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT