Life

ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018; മിസ് വ്യൂവേഴ്‌സ് ചോയിസില്‍ മുന്നില്‍ വിയറ്റ്‌നാം സുന്ദരി 

ഇന്ത്യന്‍ സുന്ദരി എലീന കാതറിന്‍ ആമോണ്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 4240വോട്ടുകളുമായി 12ശതമാനമാണ് എലീനയുടെ വോട്ട് ഷെയര്‍

ജീന ജേക്കബ്

ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ പെഗാസസ് സംഘടിപ്പിക്കുന്ന ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഫൈനല്‍ റൗണ്ട് മത്സരം നാളെ നടക്കാനിരിക്കെ സബ് ടൈറ്റിലുകള്‍ക്കായുള്ള വാശിയേറിയ പോരാട്ടത്തിലാണ് മത്സരാര്‍ത്ഥികള്‍. ലോകത്തിലെ 39രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള മത്സരാര്‍ത്ഥികളാണ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ വേദിയില്‍ മാറ്റുരയ്ക്കുക. മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റ്, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് കണ്‍ജീനിയാലിറ്റി എന്നിങ്ങനെ നീളുന്ന സബ്‌ടൈറ്റിലുകളില്‍ ഏറ്റവും വാശിയേറിയ പോരാട്ടം മിസ് വ്യൂവേഴ്‌സ് ചോയിസ് അവാര്‍ഡിനായാണ്. 

നിങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിയെ അഥവാ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ലഭിക്കുന്ന അവസരം കൂടെയാണ് മിസ് വ്യുവേഴ്‌സ് ചോയിസ്. ഓണ്‍ലൈന്‍ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ ടൈറ്റില്‍ ജേതാവിനെ തീരുമാനിക്കുന്നത്. ഫൈനല്‍ മത്സരം നടക്കുന്ന നാളെ വൈകുനേരം അഞ്ചുമണി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരമുള്ളത്. ഒരു ഐപി അഡ്രസില്‍ നിന്ന് ഒരു വോട്ട് എന്ന നിലയില്‍ മാത്രമേ വോട്ടിംഗ് സാധ്യമാകൂ. എന്നാല്‍ ഒരേ ഐപി അഡ്രസ്സില്‍ നിന്ന് എല്ലാ ദിവസവും ഓരോ വോട്ട് വീതം ചെയ്യാവുന്നതുമാണെന്ന് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ജബിത അജിത് പറയുന്നു. 

നിലവിലെ വോട്ടിംഗ് നില പ്രകാരം വിയറ്റ്‌നാം സുന്ദരി എന്‍ഗോക് ഹാന്‍ ഫാനാണ് മിസ് വ്യൂവേഴ്‌സ് ചോയ്‌സില്‍ ഒന്നാം സ്ഥാനത്തുള്ളത്. മലേഷ്യന്‍ സുന്ദരി താന്‍ലാക്‌സ്യുമി മഹേന്‍ന്തിരന്‍ റായറാണ് രണ്ടാം സ്ഥാനത്തുളളത്. 5768വോട്ടുകളുമായി ആകെ വോട്ടിന്റെ 17ശതമാനം നേടിയാണ് വിയറ്റ്‌നാം ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള മലേഷ്യ 4742 വോട്ടുകളോടെ ആകെ വോട്ടിന്റെ 14ശതമാനമാണ് നേടിയിട്ടുള്ളത്. ഇന്ത്യന്‍ സുന്ദരി എലീന കാതറിന്‍ ആമോണ്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 4240വോട്ടുകളുമായി 12ശതമാനമാണ് എലീനയുടെ വോട്ട് ഷെയര്‍. ഇന്നലെവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മലേഷ്യന്‍ മത്സരാര്‍ത്ഥിയെ പിന്തള്ളി ഇന്നാണ് വിയറ്റ്‌നാം സുന്ദരി ഒന്നാമതെത്തിയത്. ഇതോടെ രണ്ടാമതുണ്ടായിരുന്ന എലീനയുടെ സ്ഥാനം മൂന്നാമതായി മാറി. 

മത്സരത്തിനായുള്ള ഒരുക്കങ്ങളുടെ തിരക്കിലാണെങ്കിലും തങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ മത്സരാര്‍ത്ഥികള്‍ സമയം കണ്ടെത്തുന്നുണ്ട്. ഗ്രൂമിംഗ്  സെഷനുകളുടെ ഇടയില്‍ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ലൈവ് വീഡിയോയും മറ്റും ചെയ്തുകൊണ്ടാണ് മത്സരാര്‍ത്ഥികള്‍ വോട്ടിംഗിനെകുറിച്ച് തങ്ങളുടെ അഭ്യുതയകാംഷികളുമായി സംവദിക്കുന്നത്.http://poll.uniquetimes.org/എന്ന ലിങ്കിലൂടെയാണ് വോട്ടിംഗ് നടക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജില്‍ എത്തിയാല്‍ മത്സരാര്‍ത്ഥികളും അവര്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ പേരും കാണാന്‍ കഴിയും. എല്ലാ മത്സരാര്‍ത്ഥിയുടെയും പേരിനടുത്തായി വോട്ട് ചെയ്യാനുള്ള ഓപ്ഷണ്‍ ഉണ്ട്. നിങ്ങള്‍ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥിയെ തിരഞ്ഞെടുത്തതിന് ശേഷം പേജിന്റെ ഏറ്റവും താഴെയായി കാണുന്ന വോട്ട് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക മാത്രമാണ് വേണ്ടത്. 

മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡോ. അജിത് രവിയുടെ നേതൃത്വത്തിലുള്ള പെഗാസസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ നിശ്ചയിക്കുന്ന വിജയിക്ക് 3.5ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

SCROLL FOR NEXT