Life

ഇവന്‍ 'തലതിരിഞ്ഞവന്‍'; മൂങ്ങകളെപ്പോലെ പുറകിലേക്ക് തല തിരിക്കാനുള്ള കഴിവ് നേടിയെടുത്ത് പാക്കിസ്ഥാന്‍ ബാലന്‍

ഹോളിവുഡ് പ്രേത സിനിമകളിലെ കഥാപാത്രങ്ങളെ കണ്ട് ആകൃഷ്ടനായാണ് സമീര്‍ തന്റെ ശരീരത്തെ വഴക്കമുള്ളതാക്കിയത്

സമകാലിക മലയാളം ഡെസ്ക്

'തലതിരിഞ്ഞവന്‍' എന്ന് സാധാരണ വിളിക്കുന്നത് കുരുത്തക്കേട് കാണിക്കുന്നവരെയാണ്. എന്നാല്‍ 14 കാരനായ ഈ പാക്കിസ്ഥാന്‍ പയ്യന്‍ ശരിക്കും ഒരു 'തലതിരിഞ്ഞവനാണ്'. മൂങ്ങകളെപ്പോലെ പുറകിലേക്ക് വരെ തല തിരിക്കാന്‍ ഈ കുട്ടിക്ക് സാധിക്കും. 180 ഡിഗ്രി വരെ തല തിരിക്കാന്‍ മാത്രമല്ല തോള്‍ ഭാഗം 360 ഡിഗ്രിയില്‍ കറക്കാനുള്ള കഴിവും കറാച്ചി സ്വദേശിയായ സമീറിനുണ്ട്. 

ഹോളിവുഡ് പ്രേത സിനിമകളിലെ കഥാപാത്രങ്ങളെ കണ്ട് ആകൃഷ്ടനായാണ് സമീര്‍ തന്റെ ശരീരത്തെ വഴക്കമുള്ളതാക്കിയത്. ഏഴ് വയസുള്ളപ്പോഴാണ് കുട്ടി സമീര്‍ ഹോളിവുഡ് പ്രേതങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പുറകിലേക്ക് തല തിരിക്കുന്ന പ്രേതങ്ങളെ കണ്ട് സാധാരണ കുട്ടികള്‍ പേടിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇവന്റെ കണ്ണുടക്കിയത് തല തിരിക്കുന്നതിലേക്കാണ്. പിന്നീട് തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ കുറച്ച് മാസങ്ങളില്‍ സമീര്‍ ഒരു തലതിരിഞ്ഞവനായി. 

ആദ്യമെല്ലാം ഇത് ചെയ്യുമ്പോള്‍ തന്നെ അമ്മ തല്ലുമായിരുന്നെന്നും പിന്നീട് താനൊരു ദൈവത്തിന്റെ സമ്മാനമാണെന്ന് അമ്മ മനസിലാക്കിയെന്നും സമീര്‍ പറഞ്ഞു. ഹോളിവുഡ് ഹൊറര്‍ സിനിമകളില്‍ അഭിനയിക്കണമെന്നാണ് ഇവന്റെ സ്വപ്നം. അച്ഛന്‍ അസുഖബാധിതനായി കിടപ്പിലായതോടെ പഠനം ഉപേക്ഷിച്ച് ഡാന്‍സ് ട്രൂപ്പില്‍ ചേര്‍ന്നിരിക്കുകയാണ് സമീര്‍. ഡാന്‍സ് സ്റ്റേജില്‍ തന്റെ കഴിവുകള്‍ കണ്ട് ആരെങ്കിലും സിനിമയിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT