Life

'ഇവിടെയല്ല, വെള്ളത്തിൽ പോയി കിടക്കെടാ...' ; കരയിലിരുന്ന ആമയെ വെള്ളത്തിലേക്ക് തള്ളിയിട്ട് പൂച്ച, വീഡിയോ വൈറൽ

കരയിൽ വിശ്രമിക്കുകയായിരുന്ന ഒരു ആമയും പൂച്ചയുമായുള്ള ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മനുഷ്യരെപ്പോലെ തന്നെ കൗതുകം ഏറെയുള്ള ജീവികളിലൊന്നാണ് പൂച്ചകൾ. ഏതൊരു വസ്തുവിനെ കണ്ടാലും ഒന്നു പരിശോധിക്കുന്നത് അവയുടെ സ്വഭാവസവിശേഷതയാണ്. ജീവനുള്ളവയാണെങ്കിൽ പറയുകയും വേണ്ട. പല്ലിയും പാറ്റയും എന്നുവേണ്ട പാമ്പിനെ വരെ ഇവർ വെറുതെ വിടില്ല.

കരയിൽ വിശ്രമിക്കുകയായിരുന്ന ഒരു ആമയും പൂച്ചയുമായുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്. റഷ്യയിലെ സോഷിൽ നിന്നുള്ളതാണ്  ദൃശ്യങ്ങൾ. കുളക്കരയിൽ ഇരിക്കുകയായിരുന്ന ആമയെ പിന്നിലൂടെയെത്തി, തട്ടിത്തട്ടി കുളത്തിന്റെ വക്കത്തെത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുകയുമാണ് പൂച്ച ചെയ്യുന്നത്.

ആന്റൺ ഫിയോക്കോവിസ്ക്കി എന്ന യുവാവാണ് വീടിനു സമീപത്തുള്ള കുളക്കരയിൽ നിന്നും മനോഹരമായ ഈ ദൃശ്യങ്ങൾ പകർത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT