Life

എട്ടടി ഒരിഞ്ച് പൊക്കം, രാജ്യത്തെ ഏറ്റവും ഉയരമുളള വ്യക്തി; ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ചികിത്സാസഹായം തേടി ധര്‍മേന്ദ്ര, ഉറപ്പുനല്‍കി യോഗി 

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എട്ടുലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹായവാഗ്ദാനം. എട്ടടി ഒരിഞ്ച് പൊക്കമുളള ധര്‍മേന്ദ്രയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹായം തേടിയത്.ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതായി ധര്‍മേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ ഏറ്റവും ഉയരമുളള വ്യക്തി എന്ന ഖ്യാതിയുളള ധര്‍മേന്ദ്ര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടകുയാണ്. ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എട്ടുലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭീമമായ ചികിത്സാചെലവ് വഹിക്കാന്‍ ശേഷിയില്ലാത്തതുകൊണ്ടാണ് ധര്‍മേന്ദ്ര ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹായം തേടിയത്.

സഹായം തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്ന് ധര്‍മേന്ദ്ര പറയുന്നു. അദ്ദേഹം അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായി വരുന്ന തുകയുടെ കണക്ക് അറിയാക്കാനും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് ഉറപ്പുനല്‍കിയും മുഖ്യമന്ത്രി മറുപടി നല്‍കിയതായി ധര്‍മേന്ദ്ര പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT