Life

എതിരാളി അച്ഛനാണെങ്കിലും വിടില്ല, ഇടിച്ചുകൂട്ടിയ കുറുമ്പ്; ഈ വിഡിയോയ്ക്ക് നിങ്ങളെ ചിരിപ്പിക്കാനായില്ലെങ്കില്‍ മറ്റൊന്നിനും കഴിയില്ല  

തന്നെ മകന്‍ തോല്‍പ്പിച്ചതിലുള്ള അച്ഛന്റെ സന്തോഷവും വിഡിയോയില്‍ വ്യക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

വാശിയേറിയ ബോക്‌സിങ്ങിനൊടുവില്‍ അച്ഛനെ മകന്‍ അടിച്ച് നിലത്തിടുന്ന രസകരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സോഷ്യല്‍ ലോകത്തെ താരമായ ആരാത് ഹോസേനിയുടെയും അച്ഛന്റെയും വിഡിയോയാണ് വൈറലായിരിക്കുന്നത്. ടേണുകള്‍ എടുത്തും എതിരെ വരുന്ന ഇടി തടഞ്ഞുമൊക്കെ തുടങ്ങിയെങ്കിലും വാശി മൂത്തതോടെ കുട്ടിക്കുറുമ്പന്‍ അച്ഛനെ നിലംപരിശാക്കി. തന്നെ മകന്‍ തോല്‍പ്പിച്ചതിലുള്ള അച്ഛന്റെ സന്തോഷവും വിഡിയോയില്‍ വ്യക്തമാണ്. 

മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ രാജീവ് കുന്‍വാര്‍ ബജാജ് വിഡിയോ പങ്കുവച്ചതോടെയാണ് ഇത് കൂടുതല്‍ ആളുകളിലേക്കെത്തിയത്. ഈ വിഡിയോയ്ക്ക് നിങ്ങളെ ചിരിപ്പിക്കാനായില്ലെങ്കില്‍ മറ്റൊന്നിനും കഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്. അച്ഛനൊപ്പം മല്ലടിക്കുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് എല്ലാ പെണ്‍മക്കള്‍ക്കുമായാണ് രാജീവ് ആദ്യം വിഡിയോ പങ്കുവച്ചത്. എന്നാല്‍ ആരാത് ആണ്‍കുട്ടിയാണെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. 

ആറ് വയസ്സുകാരനായ ആരാത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 2.5 ദശലക്ഷം ഫോളോവേള്‌സാണ് ഉള്ളത്. ആരാത്തിന്റെ ഫുട്‌ബോള്‍ കളിയും സിക്‌സ് പാക്ക് ശരീരവും ജിംനാസ്റ്റിക് വിഡിയോയുമൊക്കെയാണ് ആരാധകരെ ആകര്‍ഷിച്ചത്. ലോകത്തെ സ്‌ട്രോങ്ങസ്റ്റ് കിഡ് എന്ന ടെറ്റിലും ആരാത്തിനെ തേടിയെത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന