Life

ഒരു ചില്ല് പൊട്ടിക്കാന്‍ സൂചി തന്നെ ധാരാളം; ഈ സന്യാസിയുടെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തും

10 ല്‍ ആധികം വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഇത് ചെയ്യാനാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കട്ടിയുള്ള ഒരു ഗ്ലാസ് പൊട്ടിക്കാന്‍ കുഞ്ഞ് സൂചി മതിയാകുമോ? നമുക്കെന്തായാലും പറ്റില്ല. എന്നാല്‍ ഷൗലിന്‍ സന്യാസിമാര്‍ക്ക് ഗ്ലാസ് പൊട്ടിക്കാന്‍ സൂചി തന്നെ ധാരാളം. ദി സ്ലോ മോ ഗയ്‌സ് എന്ന പരിപാടിയിലാണ് സന്യാസിമാര്‍ അവിശ്വസനീയമായ കഴിവ് പുറത്തെടുത്തത്. 72 ഷൗലിന്‍ സീക്രട്ട് ആര്‍ട്ടുകളില്‍ ഒന്നാണ് ഇത്. 10 ല്‍ ആധികം വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഇത് ചെയ്യാനാവുന്നത്. 

മൂന്ന് ഷൗലിന്‍ സന്യാസിമാരാണ് പരിപാടിയില്‍ എത്തിയത്. സൂചി എറിഞ്ഞ് ഗ്ലാസ് പൊട്ടിക്കുന്നതിന്റെ ദൃശൃങ്ങള്‍ പകര്‍ത്തി അവര്‍ എങ്ങനെയാണ് ഇത് ചെയ്തതെന്ന് സ്ലോ മോഷനിലൂടെ ദി സ്ലോ മോ ഗയ്‌സ് കാണിച്ചു തന്നു. സന്യാസിമാരുടെ പ്രകടനം വലിയ പ്രേക്ഷകസ്വീകാര്യതയാണ് നേടിയത്. പരിപാടിയുടെ വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 20 ലക്ഷത്തില്‍ അധികം ആളുകളാണ് ഇത് കണ്ടത്. 

ഒരു ഗ്ലാസ് കഷ്ടണത്തിന്റെ പിന്നില്‍ പിടിച്ചിരുന്ന ബലൂണ്‍ പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഷൗലിന്‍ സന്യാസി തന്റെ ഊര്‍ജ്ജം എടുത്ത് ഗ്ലാസിലേക്ക് സൂചി എടുത്തെറിഞ്ഞു. അപ്പോഴേക്കും വലിയ ശബ്ദത്തില്‍ ബലൂണ്‍ പൊട്ടി. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇത് നടക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ പോലുമാകില്ല. പിന്നീട് സ്ലോ മോഷനില്‍ കാണിക്കുമ്പോഴാണ് ചില്ലുപൊട്ടുന്നതുപോലും നമുക്ക് മനസിലാകുന്നത്. എന്നാല്‍ സൂചികൊണ്ട് ചില്ലുപൊട്ടിക്കുക എന്നത് നമ്മളെ സംബന്ധിച്ചോളം ദുഷ്‌കരണമാണ്. പരിപാടിയുടെ അവതാരകരില്‍ ഒരാള്‍ ഇതിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഗ്ലാസില്‍ തട്ടി സൂചി തെറിച്ചുപോവുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി