Life

ഓക്‌സ്ഫഡ് ഡിക്ഷണറിയിലേക്ക്  ഇന്ത്യന്‍ 'ചഡ്ഡീസും'; പുതുക്കിയ പതിപ്പില്‍ 650 പുതിയ വാക്കുകള്‍

വെല്‍ഷ് ഇംഗ്ലീഷ് പദമായ ജിബ്ബണ്‍സ് ( ഉള്ളിപ്പൂവ്), സ്‌കോട്ടിഷ് പദങ്ങളായ സിറ്റൂറ്റെറെ( ഇരിക്കാനുള്ള സ്ഥലം), ഫന്റൂഷ് ( ആഡംബരം) തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പടെ 650 പുതിയ വാക്കുകളാണ് ഡിക്ഷണറിയിലുള്ളത്. 

Author : സമകാലിക മലയാളം ഡെസ്ക്

പതിവ് തെറ്റിച്ചില്ല, ഇത്തവണയും ഓക്‌സ്ഫഡ് നിഘണ്ടുവിലേക്ക് ഇന്ത്യയുടെ സംഭാവനയുണ്ട്. 'ചഡ്ഡീസ്' എന്ന പ്രാദേശിക ഹിന്ദി വാക്കാണ് ഇക്കുറി ഇടം നേടിയിരിക്കുന്നത്. 'അടിവസ്ത്രം'  എന്നാണ് ചഡ്ഡീസിന്റെ അര്‍ത്ഥം. ബിബിസിയില്‍ സംപ്രേഷണം ചെയ്തിരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ കോമഡി സീരിസില്‍ നിന്നുമാണ് ഈ വാക്ക് നിഘണ്ടുവില്‍ കയറിക്കൂടിയത്. 

വെല്‍ഷ് ഇംഗ്ലീഷ് പദമായ ജിബ്ബണ്‍സ് ( ഉള്ളിപ്പൂവ്), സ്‌കോട്ടിഷ് പദങ്ങളായ സിറ്റൂറ്റെറെ( ഇരിക്കാനുള്ള സ്ഥലം), ഫന്റൂഷ് ( ആഡംബരം) തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പടെ 650 പുതിയ വാക്കുകളാണ് ഡിക്ഷണറിയിലുള്ളത്. 

ഡിക്ഷണറി ഇങ്ങനെ വലുതായിക്കൊണ്ടിരിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ആ വളര്‍ച്ച തുടര്‍ന്ന് കൊണ്ടേയിരിക്കും, അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും ഓക്‌സ്ഫഡ് ഡിക്ഷണറിയുടെ ചുമതലയുള്ള ജൊനാഥന്‍ ഡെന്റ് പറഞ്ഞു. പ്രാദേശിക വാക്കുകളെ കാലഹരണപ്പെട്ടു പോകാതെ സംരക്ഷിക്കുന്നതിനാണ് റീജിയണല്‍ വൊക്കാബുലറി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മാര്‍ച്ച് അവസാനത്തോടെയാണ് പുതിയ പതിപ്പ് പുറത്തിറങ്ങുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

എസ്‌ഐആര്‍: 'ഒന്നേകാല്‍ കോടി ഹിന്ദുക്കളുടെ പേരില്ല'; തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യോഗി

​ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി, തിരുവനന്തപുരത്തിന് സ്വർണക്കപ്പ്, ബ്ലാസ്റ്റേഴ്സിന് സമനില; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെനാല്‍റ്റി മിസ്സാക്കി ലൂണ, ചെന്നൈയിനെതിരെയും ഗോള്‍രഹിത സമനില; ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ

'അഞ്ച് വോയ്സിൽ ആണ് ഒരാൾ സംസാരിക്കുന്നത്, എന്റെ പേര് വരുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നു'; ബ്ലാക്മെയിൽ കേസിനെക്കുറിച്ച് ഷംന